മലയാള സിനിമയിലെ വലിയയൊരു താരസംഗമ വിവാഹമായിരുന്നു ഈ കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നത്. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യവും വരൻ ശ്രേയസും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി എത്തുന്നതിനോടൊപ്പം മലയാള സിനിമയിലെ താരരാജാക്കന്മാർ ഒന്നിച്ചെത്തി എന്നതാണ് ഏറെ കൗതുകകരം.
മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും എല്ലാം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ആദ്യാവസാനം വരെ ഗുരുവായൂരിൽ ഉണ്ടാവുകയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസം അതായത് ജനുവരി 19-ന് സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്കും അണിയറപ്രവർത്തകർക്കും വേണ്ടി കൊച്ചിയിൽ വച്ച് നടന്ന വിവാഹ റിസപ്ഷന് മലയാള സിനിമയിലെ വമ്പൻ താരനിര തന്നെയാണ് പങ്കെടുത്തത്.
സുരേഷ് ഗോപിയോടുള്ള സ്നേഹമാണ് ഇത്രയും താരങ്ങൾ പങ്കെടുക്കാൻ കാരണം. നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും കുടുംബസമേതമാണ് വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയത്. താരകുടുംബങ്ങളുടെ വലിയ സംഗമത്തിന്റെ ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു. നടൻ കുഞ്ചാക്കോ ബോബനും കുടുംബസമേതമാണ് എത്തിയത്. ചാക്കോച്ചൻ ഇതിന്റെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
ജയസൂര്യ, ജോജു ജോർജ്, ടോവിനോ തോമസ്, സിദ്ദിഖ്, ഇന്ദ്രജിത്ത്, നരേൻ, നാദിയ മൊയ്ദു, മീന, ശ്രീനിവാസൻ, ഹണി റോസ്, ഇന്ദ്രൻസ്, ആശ ശരത്, സുധീർ കരമന, വിജയ് ബാബു, ഷാജു ശ്രീധർ, ജോയ് മാത്യു, ജോഷി, മേജർ രവി, സൈജു കുറുപ്പ്, വിനീത്, അപർണ ബാലമുരളി, നമിത പ്രമോദ്, സായി കുമാർ, ബിന്ദു പണിക്കർ, വിനീത്, കമൽ, മനോജ് കെ ജയൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ റിസപ്ഷൻ പങ്കെടുത്തു.