മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു നടനും രാഷ്ട്രീയ നേതാവുമാണ് സുരേഷ് ഗോപി. 37 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു സൂപ്പർസ്റ്റാർ പദവിയുള്ള നടൻ കൂടിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപി ഇടയ്ക്ക് അഭിനയത്തിനോട് വിടപറഞ്ഞെങ്കിലും 2020 മുതൽ തിരിച്ചുവന്നു. ഇപ്പോൾ രാഷ്ട്രീയത്തിലും സിനിമയിലും ഒരേ പോലെ സജീവമായി നിൽക്കുകയാണ് താരം.
വിവാഹിതനായ സുരേഷ് ഗോപിക്ക് അഞ്ച് മക്കളാണുള്ളത്. അതിലൊരാൾ ചെറുപ്പത്തിലേ തന്നെ മരണപ്പെട്ടിരുന്നു. മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. മൂന്നാമത്തെ മകൾ ഭാഗ്യയുടെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്ന് ചില സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
സുരേഷ് ഗോപിയും ഭാര്യയും മകൾ ഭാഗ്യയും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിക്കാൻ പോയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ എത്തിയ സുരേഷ് ഗോപി മകൾ ഭാജിയെ കൊണ്ട് ഒരു ആറന്മുള കണ്ണാടി സമ്മാനമായി കൊടുപ്പിക്കുകയും നരേന്ദ്ര മോദിയുടെ സ്നേഹ അനുഗ്രഹം വാങ്ങിപ്പിക്കുകയും ചെയ്തു.
സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് പ്രധാനമന്ത്രിക്ക് ആദ്യ കല്യാണ ക്ഷണക്കത്ത് നൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി തിരക്കുകൾ ഇല്ലെങ്കിൽ പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളും സിനിമ താരങ്ങളും കേരളത്തിലെ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖ നേതാക്കളും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ഒരു വലിയ ചടങ്ങായിരിക്കും സുരേഷ് ഗോപിയുടെ മകളുടെ വിവാഹമെന്നാണ് വിലയിരുത്തൽ.