‘എന്റെ ജീവിതത്തിലെ മികച്ച സമ്മാനം, ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സുരേഷ് ഗോപി..’ – ഫോട്ടോ കാണാം
മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാർക്ക് ശേഷം മലയാളികൾ ‘സൂപ്പർസ്റ്റാർ’ എന്ന ലേബലിൽ നെഞ്ചിലേറ്റിയ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമയിലേക്ക് വരുന്നത് ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ്. 1986-ൽ ടി.പി ബാലഗോപൻ എം.എ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് തന്റെ സിനിമ ജീവിതം വീണ്ടും ആരംഭിച്ചു താരം.
പക്ഷേ അതെ വർഷം മോഹൻലാൽ ചിത്രമായ രാജാവിന്റെ മകനിൽ ഒരു പ്രധാനവേഷത്തിൽ സുരേഷ് ഗോപി അഭിനയിച്ചതോടെയാണ് മികച്ച വേഷങ്ങൾ ലഭിച്ച് തുടങ്ങിയത് പിന്നീട് വില്ലനായും നായകനായും ഒക്കെ സുരേഷ് ഗോപി നിറഞ്ഞ് നിന്നു. വൈകാതെ തന്നെ ഒരു സൂപ്പർസ്റ്റാർ പതിവിയിലേക്ക് വരികയും ആക്ഷൻ സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു സുരേഷ് ഗോപി.
രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി ഈ കഴിഞ്ഞ വർഷം വീണ്ടും തിരിച്ചുവരവ് നടത്തി. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലായിരുന്നു സുരേഷ് ഗോപി അഭിനയിച്ചത്. രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ വർഷം തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നെങ്കിലും താരത്തിന് വിജയിക്കാനായില്ല.
തൃശ്ശൂരിൽ ബി.ജെ.പി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി കൊടുക്കാൻ മാത്രമേ താരത്തിന് സാധിച്ചോളു. ഒരു അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ എന്നതിൽ ഉപരി ഒരു മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണ് താരം. സുരേഷി ഗോപി തന്റെ ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇട്ടിരിക്കുന്ന പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവുമായ രാധികയ്ക്ക് ജന്മദിനാശംസകൾ, മൈ ലൗ..’, സുരേഷ് ഗോപി ഭാര്യ രാധികയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. സുരേഷ് ഗോപിയും രാധികയും തങ്ങളുടെ വളർത്തു നായയ്ക്ക് ആഹാരം കൊടുക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിട്ടുളളത്.