‘വെറും വാക്ക് പറയില്ല! ട്രാൻസ് ജെൻഡേഴ്സിന് ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം നൽകി സുരേഷ് ഗോപി..’ – കൈയടിച്ച് മലയാളികൾ

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. മൂന്ന് മുന്നണികളും വളരെ ശക്തമായി പ്രചാരണമാണ് ഈ തവണ കാഴ്ചവെക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഈ തവണയുണ്ട്. അതിൽ പ്രധാനമായും മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത് തൃശൂർ ആണ്. മലയാളികളുടെ പ്രിയപ്പെട്ട താരമായ സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലത്തിൽ ആദ്യം തന്നെ കളംനിറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു.

പക്ഷേ എൽഡിഎഫ് വി.എസ് സുനിൽ കുമാറെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും അതുപോലെ യുഡിഎഫ് കെ മുരളീധരൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ സുരേഷ് ഗോപി വിജയ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുകയും ചെയ്തു. ഇനി ശക്തമായ ത്രികോണ മത്സരം തന്നെ കാണാൻ സാധിക്കും. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ തോറ്റെങ്കിലും സുരേഷ് ഗോപി തൃശ്ശൂരിൽ തന്നെ നിന്ന് പ്രവർത്തിച്ചത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാലും എതിർ സ്ഥാനാർത്ഥികൾ ശക്തരായതുകൊണ്ട് തന്നെ സുരേഷ് ഗോപി നല്ല പോലെ പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ നാല് മാസങ്ങൾക്ക് മുൻപ് കൊടുത്ത വാക്ക് പാലിക്കാൻ സുരേഷ് പത്ത് ട്രാൻസ് സഹോദരിമാരുടെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് 12 ലക്ഷം കൈമാറിയിരിക്കുകയാണ് അദ്ദേഹം. സ്വന്തം കൈയിൽ നിന്നുമാണ് അദ്ദേഹം അവർക്ക് പണം കൈമാറിയത്.

ഈ കാര്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ഒരാളാണ് സുരേഷ് ഗോപിയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് താരമെന്ന് മലയാളികൾ ഇതിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റും ഇടുകയുണ്ടായി. തൃശൂർ നെട്ടിശേരിയിലെ വീട്ടിൽ‌ നടന്ന ചടങ്ങിലാണ് അദ്ദേഹം ധനസഹായം കൈമാറിയത്. കേരള പിറവി ദിനത്തിൽ അദ്ദേഹം നൽകിയ വാക്കാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്.