‘റിസ്വാന നടക്കും! സെറിബൽ പാൾസി ബാധിച്ച 21-കാരിക്ക് സഹായവുമായി സുരേഷ് ഗോപി..’ – കൈയടിച്ച് മലയാളികൾ

അസുഖബാധിതരുടെയും ദുരിത കഴിയുന്നവരുടെയും സങ്കടം കാണുമ്പോൾ അവർക്ക് ഒരു കൈത്താങ്ങായി പലപ്പോഴും നടൻ സുരേഷ് ഗോപി രംഗത്ത് വരുന്ന കാഴ്ച മലയാളികൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലർക്കും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ജാതിമതരാഷ്രീയം നോക്കാതെ അദ്ദേഹം പലരെയും സഹായിക്കുന്നത് കാണുമ്പോൾ മലയാളികൾ ആ നല്ല മനസ്സിനെ അഭിനന്ദിക്കാറുണ്ട്.

ഒരിക്കൽ കൂടി സുരേഷ് ഗോപി അത്തരമൊരു നല്ല പ്രവർത്തി ചെയ്തിരിക്കുകയാണ്. സെറിബൽ പാൾസി ബാധിച്ച് നടക്കാൻ ബുദ്ധിമുട്ടുന്ന കണ്ണൂർ പിലാത്തറയിലെ റിസ്വാനയ്ക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത കണ്ടിട്ടാണ് സുരേഷ് ഗോപി സഹായസ്തവുമായി വന്നത്. ശാസ്ത്രക്രിയയ്ക്കുള്ള മൂന്ന് ലക്ഷം രൂപയാണ് സുരേഷ് ഗോപി റിസ്വാനയുടെ കുടുംബത്തിന് നൽകിയത്.

തന്റെ ഉമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് വാർത്ത വന്നപ്പോൾ പൊട്ടിക്കരയുന്ന റിസ്വാനയെ മലയാളികൾ കണ്ടിരുന്നു. മകളൊന്ന് നടക്കാൻ ഉമ്മയോടുന്ന നെട്ടോട്ടം വാർത്തയായി വന്നതോടെ ഇത് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുന്നത്. സുരേഷ് ഗോപി റിസ്വാനയെ ഫോണിൽ ബന്ധപ്പെട്ടു. കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയ മുഴുവൻ തുകയും അദ്ദേഹം അടുക്കുകയും ചെയ്തു.

“ഹാപ്പി ആയില്ലേ.. ദൈവമേ മോളെ അനുഗ്രഹിക്കട്ടെ.. ട്രിവാൻഡ്രത്ത് നടക്കുന്ന എന്റെ മകളുടെ കല്യാണത്തിന്റെ റിസപ്ഷൻ വരണം. ഇരുപതാം തീയതി..”, ഫോണിൽ വിളിച്ച സുരേഷ് ഗോപി റിസ്വാനയോട് പറഞ്ഞു. എല്ലാവരെയും പോലെ നടക്കുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്ന് റിസ്വാന അതിന് ശേഷം പറഞ്ഞു. പേരറിയാത്ത നൂറുകണക്കിന് പേരാണ് റിസ്വാനയ്ക്ക് പണം അയച്ചിരുന്നു. സുരേഷ് ഗോപി ഉൾപ്പടെയുള്ള എല്ലാവർക്കും റിസ്വാനയുടെ ഉമ്മ നന്ദി പറഞ്ഞു.