‘സ്വാതിതിരുനാൾ രാജാവും പിറന്നുവീണ തൊട്ടിൽ..’ – പാരമ്പര്യമായി കൈമാറുന്ന തൊട്ടിലിന്റെ കഥയുമായി നടി ഉത്തര ഉണ്ണി

നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളാണ് സിനിമ താരവും നർത്തകിയുമായ ഉത്തര ഉണ്ണി. 2012-ൽ ഇറങ്ങിയ വവ്വാൽ പസംഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഉത്തര മലയാളത്തിൽ ഇടവപ്പാതി എന്നീ രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. കൂടുതൽ നർത്തകിയായി അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഉത്തര. അമ്മയെ പോലെ തന്നെ മികച്ചയൊരു നർത്തകി കൂടിയായ ഉത്തര ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.

ബിസിനെസുകാരനായ നിതീഷ് നായരുമായി വിവാഹം 2021-ലായിരുന്നു. ഈ വർഷം ഒരു പെൺകുഞ്ഞിന്റെ അമ്മയായി ഉത്തര. ഇപ്പോഴിതാ ഉത്തര സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാവുന്നത്. പാരമ്പര്യമായി കൈമാറി വരുന്ന സ്വാതിതിരുനാൾ മഹാരാജാവ് ഉൾപ്പടെയുള്ളവർ ഉപയോഗിച്ചിട്ടുള്ള തൊട്ടിലിന്റെ കഥ ആരാധകരുമായി ഉത്തര പങ്കുവച്ചിരിക്കുകയാണ്. ഇതാണ് വൈറലായി മാറിയിരിക്കുന്നത്.

“ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ.. സ്വാതിതിരുനാൾ മഹാരാജാവിന്റെ ജനനത്തോടനുബന്ധിച്ച് ഇരയ്യമ്മൻ തമ്പി എഴുതിയത്. ശരി, ഈ മംഗളകരമായ തൊട്ടിലിനോട് വിടപറയാനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു. അവൾക്ക്(മകൾക്ക്) കഴിയുന്നത്ര വേഗത്തിൽ ഉരുളാൻ ശ്രമിക്കുന്നു, അവളുടെ കൈകളും കാലുകളും പുറത്തെടുക്കാൻ ശ്രമിക്കുന്നു, ഒരുപക്ഷേ പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തൊട്ടിൽ ഞങ്ങളുടെ പൂർവ്വികർ നിരവധി തലമുറകളായി കൈമാറി.

ഞാൻ, എന്റെ അമ്മ, മുത്തശ്ശി, മുത്തച്ഛൻ, ഞങ്ങൾ എല്ലാവരും ഇതിൽ ഉണ്ടായിരുന്നു. നമുക്കറിയാവുന്ന ചരിത്രം അതാണ്. തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ ജനിച്ചത് എന്റെ മുത്തച്ഛൻ ‘കൊച്ചപ്പൻ തമ്പുരാൻ’ താമസിക്കുന്ന അതേ കൊട്ടാരത്തിലാണ്. ലക്ഷ്മിപുരം കൊട്ടാരം, ചങ്ങനാശ്ശേരി! തടികൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെയാണ് തപ്പിത്തടഞ്ഞത് എന്ന ചരിത്രം ഒരു രഹസ്യമായി തുടരുന്നു. ലോകത്തിന്റെ ആവേശത്തിലേക്ക് ഇഴയാൻ ഒരുങ്ങുകയാണ് ധീമഹീ..”, ഉത്തര ഉണ്ണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.