‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചടങ്ങ് ലളിതമാക്കി താരകുടുംബം..’ – ഫോട്ടോസ് വൈറൽ

സിനിമ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ഭാഗ്യയുടെ വിവാഹ നിശ്ചയം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായി നടന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് ആണ് ഭാഗ്യയുടെ വരൻ. ബിസിനസുകാരനാണ് ശ്രേയസ്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹം അടുത്ത വർഷം ജനുവരിയിലാണ്.

ഇത്രയും വലിയ സൂപ്പർസ്റ്റാറിന്റെ മകളായിരുന്നിട്ട് കൂടിയും വിവാഹ നിശ്ചയ ചടങ്ങുകൾ വളരെ ലളിതമായി നടത്തിയതിനെ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി, രാധിക ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഭാഗ്യ. കഴിഞ്ഞ വർഷമാണ് കാനഡയിലെ യുബിസിയില്‍ നിന്നും ഭാഗ്യ സുരേഷ് ബരുദം നേടിയത്. ഇതിന്റെ ചിത്രങ്ങൾ ഭാഗ്യ ഈ അടുത്തിടെയാണ് പങ്കുവച്ചിരുന്നത്.

സുരേഷ് ഗോപിയുടെ മൂത്തമകൾ ലക്ഷ്മി കുഞ്ഞിലെ വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന് താഴെയുള്ള ഗോകുൽ സുരേഷാണ് സുരേഷ് ഗോപിയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയത്. ഗോകുൽ ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു യുവനടനാണ്. ഗോകുലിനെ കൂടാതെ സുരേഷ് ഗോപിയുടെ ഇളയമകൻ മാധവും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. കുമ്മാട്ടികളി എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്.

ഇവരെ കൂടാതെ ഭാവ്നി എന്ന ഒരു മകളും കൂടി സുരേഷ് ഗോപിക്കുണ്ട്. ഭാവ്നിയും വിദേശത്താണ് പഠിക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങിൽ ഭാവ്നി പങ്കെടുക്കാനും പറ്റിയിരുന്നില്ല. ചിത്രങ്ങളിൽ ഒന്നും ഭാവ്നി ഇല്ലായിരുന്നു. ഗോകുലും മാധവും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയത്തിന് 25 അടങ്ങുന്ന ഇരുകുടുംബങ്ങൾ മാത്രമേ പങ്കെടുത്തത്. ജനുവരി 17-ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം നടക്കുക.