‘മൂന്ന് വർഷത്തിന് ശേഷം ആ രോഗം വീണ്ടും!! ആശുപത്രി കിടക്കയിൽ നിന്നും നടി വീണ നായർ..’ – ആശ്വസിപ്പിച്ച് ആരാധകർ

സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിദ്ധ്യമായി മാറിയ ഒരാളാണ് നടി വീണ നായർ. വെള്ളിമൂങ്ങ എന്ന സിനിമയിലെ ഷോളി മാത്യു എന്ന കഥാപാത്രമാണ് വീണയ്ക്ക് സിനിമ മേഖലയിൽ സ്ഥാനം നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച വീണ, ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥി കൂടിയായിരുന്നു. ഈ വർഷമായിറങ്ങിയ വെള്ളരിപ്പട്ടണം എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ വീണ നായർ, ഇപ്പോഴിതാ ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം തന്നെ ‘ഫൈബ്രോമയാൾജിയ’ എന്ന അസുഖം ബാധിച്ചുവെന്നും വീണ പറയുന്നു. ‘3 വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ കണ്ടെത്തി’ എന്ന ക്യാപ്ഷനോടെയാണ് വീണ നായർ ആശുപത്രി കിടക്കയിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരുന്നത്.

ജനസംഖ്യയുടെ 2-4 ശതമാനം പേരെ ഫൈബ്രോമയാൾജിയ ബാധിക്കാറുണ്ടെന്ന് പഠനങ്ങളുണ്ട്. വിട്ടുമാറാത്ത വ്യാപകമായ വേദന, ക്ഷീണം, ഉറക്ക അസ്വസ്ഥത എന്നിവയാണ് ഫൈബ്രോമയാൾജിയയുടെ നിർവചിക്കുന്ന ലക്ഷണങ്ങൾ. പുരുഷന്മാരെക്കാൾ സ്ത്രീകളെ ബാധിക്കുന്ന ഒരു അസുഖം കൂടിയാണ് ഇത്. കൊറോണ കാലം കഴിഞ്ഞ ശേഷം ഇത് കൂടുതൽ പേരിലും വരാറുള്ളതെന്നും പഠന റിപ്പോർട്ട് ഉണ്ടായിരുന്നു.

ഒരിക്കൽ വന്നവർക്കും വീണ്ടും വരാനും സാധ്യതയുണ്ട്. വീണയ്ക്കും സംഭവിച്ചത് ഇതുതന്നെയാണ്. സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് വീണയെ ആശ്വസിപ്പിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. “പ്രാർത്ഥനയുണ്ടാകും.. എത്രയും പെട്ടെന്ന് ഭേദമാകട്ടെ.. എന്നിങ്ങനെ അഭിപ്രായങ്ങളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് വീണയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.