‘വീട്ടിൽ പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും, എല്ലാ വർഷവും ഇടാറുണ്ടെന്ന് താരം..’ – വീഡിയോ വൈറൽ

തിരുവനന്തപുരം നഗരം മുഴുവനും ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ തിരക്കുകളിലാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ ഈ തവണയും പൊങ്കാല അർപ്പിക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് എത്തിയത്. അവിടെ എത്താൻ പറ്റാത്തവർ സ്വന്തം വീടുകളിൽ പോലും പൊങ്കാല ഇടാറുണ്ട്. പതിവ് തെറ്റിക്കാതെ സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും പൊങ്കാല അർപ്പിക്കാൻ വേണ്ടി എത്തിയിരുന്നു.

ചിപ്പി, ആനി, കൃഷ്ണപ്രഭ, ജലജ തുടങ്ങി സ്ഥിരമായി പൊങ്കാല ഇടാറുള്ള താരങ്ങൾ ഈ തവണയും എത്തി അർപ്പിച്ചിരുന്നു. നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വന്തം വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. സ്ഥിരമായ പൊങ്കാല സ്വന്തം വീട്ടിൽ തന്നെയാണ് സുരേഷ് ഗോപിയും ഭാര്യയും ഇടാറുള്ളത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

“എല്ലാ വർഷവും നമ്മൾ പൊങ്കാല വിശ്വാസപൂർവം അർപ്പിക്കാറുണ്ട്. നമ്മൾ കലണ്ടറിൽ ഓണവും വെഡിങ് ആനിവേഴ്സറിയുമൊക്കെ മാർക്ക് ചെയ്തുവെക്കുന്നത് പോലെ ആറ്റുകാൽ പൊങ്കാലയും ചെയ്യാറുണ്ട്. വെഡിങ് ആനിവേഴ്സറിക്കും ബർത്ത് ഡേയ്ക്കും ഒന്നും എത്താൻ പറ്റാറില്ലെങ്കിലും ആറ്റുകാൽ പൊങ്കാലയ്ക്ക് അമ്മ അനുഗ്രഹിക്കുന്നത് കൊണ്ട് പതിവായി എത്താറുണ്ട്. 90 മുതൽ സ്ഥിരമായി ആറ്റുകാൽ പൊങ്കാലയ്ക്ക് ഉണ്ടാവാറുണ്ട്.

അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് പൊങ്കാല. നല്ലത് മാത്രം സംഭവിക്കണമേ എന്ന് പറഞ്ഞല്ലേ എല്ലാവരും പൊങ്കാല ഇടാറുളളത്. നമ്മുക്ക് അത് തന്നെയാണ് വേണ്ടത്. ഒരു പെൺതരിയെ തരണേ എന്നുള്ള നേർച്ചകൂടിയാണ് പലർക്കും പൊങ്കാല.. ആ കുഞ്ഞ് പിന്നീട് ലോകത്തിന്റെ ഏത് ഭാഗത്ത് ആണെങ്കിൽ കൂടിയും പൊങ്കാല ഇടാറുണ്ടായിരിക്കും..”, സുരേഷ് ഗോപി തന്റെ പൊങ്കാല വിശേഷവും ഓർമ്മകളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.