‘എന്നെ നിങ്ങൾ എല്ലാവരും കൂടി ആറ്റുകാൽ പൊങ്കാലയുടെ ബ്രാൻഡ് അംബാസഡറാക്കി..’ – പതിവ് തെറ്റിക്കാതെ ചിപ്പി

ആറ്റുകാൽ പൊങ്കാല എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം അത് സിനിമ, സീരിയൽ നടിയായ ചിപ്പിയുടേത് ആയിരിക്കും. കഴിഞ്ഞ എത്രയോ വർഷങ്ങളായി ചിപ്പി ആറ്റുകാൽ പൊങ്കാല ഇടുന്നുണ്ട്. അതുകൊണ്ട് തന്നെ ചിപ്പി ഇല്ലാത്ത ഒരു പൊങ്കാലയെ കുറിച്ച് മലയാളികൾ ആലോചിക്കാൻ കൂടി പറ്റില്ല. ഈ തവണയും ആ പതിവ് തെറ്റിക്കാതെ ചിപ്പി ആറ്റുകാൽ പൊങ്കാല ഇടാൻ വേണ്ടി എത്തിയിട്ടുണ്ട്.

“ഒരുപാട് പേര് പൊങ്കാല ഇടുന്നുണ്ട്.. നിങ്ങൾ എല്ലാവരും കൂടിയാണ് എന്നെ ബ്രാൻഡ് അംബാസഡറാക്കിയത്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആറ്റുകാൽ അമ്മയുടെ പേരിന്റെ കൂടിയാണല്ലോ പറയുന്നത്, അതുകൊണ്ട് സന്തോഷമുണ്ട്. ഞാൻ എല്ലാ വർഷവും വരുന്നുണ്ട്, അതുപോലെ നിങ്ങൾ എന്നെ കാണിക്കാറുമുണ്ട്. എണ്ണം നോക്കി വരുന്ന ഒരാളല്ല ഞാൻ, എത്ര വട്ടം വന്നിട്ടുണ്ടെന്ന് ഞാൻ എണ്ണം നോക്കിയിട്ടില്ല.

എല്ലാം നന്നായിട്ട് നടക്കണം എന്ന് പ്രാർത്ഥന മാത്രമേയുള്ളൂ. അതിന് വേണ്ടിയാണ് ഞാൻ എല്ലാ വർഷവും പൊങ്കാല ഇടുന്നത്. ഞാൻ ഇന്നലെ ഇവിടെ എത്തി. എല്ലാവരുടെയും ഈ സ്നേഹത്തിന് ഒരുപാട് നന്ദി.. എന്റെ സ്കൂൾ സമയം മുതൽ ഞാൻ ആറ്റുകാൽ പൊങ്കാലയ്ക്ക് വരുന്നുണ്ട്. അന്നൊക്കെ അമ്മയുടെ കൂടെ ആയിരുന്നു വന്നിരുന്നത്. പത്ത് കഴിഞ്ഞപ്പോൾ മുതലാണ് ഞാൻ ഒറ്റയ്ക്ക് പൊങ്കാല ഇടാൻ തുടങ്ങിയത്.

ഓരോ വർഷം ഇടുമ്പോഴും ആദ്യമായിട്ട് ഇടുന്ന ഒരു ഫീലാണ്. ഓരോ തവണ വരുമ്പോഴും കൺഫ്യൂഷൻ മാറിയിട്ടില്ല. നിങ്ങൾ എല്ലാവരും ക്യാമറയായി വരുമ്പോഴാണ് ആളുകൾ ഇവിടെ ഇരിക്കുന്നത് ആരാണെന്ന് നോക്കുന്നത്. അല്ലെങ്കിൽ ആരും നോക്കില്ല..”, ചിപ്പി മാധ്യമങ്ങളോട് സംസാരിച്ച കൂട്ടത്തിൽ പറഞ്ഞു. ചിപ്പിക്ക് പുറമെ വേറെയും ഒരുപാട് സിനിമ, സീരിയൽ താരങ്ങൾ ഈ തവണ പൊങ്കാല അർപ്പിക്കാൻ എത്തിയിട്ടുണ്ട്.