‘കൃമികീടങ്ങളെ ഒന്നും വകവെച്ചുകൊടുക്കാറില്ല ഞാൻ, ഗോകുൽ പറഞ്ഞത് ഒരു മകന്റെ വിഷമം..’ – സുരേഷ് ഗോപി

സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ പറഞ്ഞിട്ടുള്ള കാര്യത്തിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. അച്ഛൻ ഒരു രാഷ്ട്രീയക്കാരനായി വീട്ടിൽ വരുന്നതിനോട് താല്പര്യമില്ല, അദ്ദേഹം ഒരു നടനായി തന്നെ വരുന്നതിനോടാണ് ഇഷ്ടം, തന്റെ അച്ഛനെ മലയാളികൾ അർഹിക്കുന്നില്ല എന്നൊരു പ്രതികരണം നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. ഇതിനാണ് അദ്ദേഹം മറുപടി നൽകിയത്.

“അവന്റെ അമ്മയ്ക്കും അതെ അഭിപ്രായമുണ്ട്. പക്ഷേ ആ അഭിപ്രായം എന്നോടോ ആരോടും പറഞ്ഞിട്ടില്ല. ‘ഏട്ടൻ അധ്വാനിക്കുന്ന പണം എന്താണ് ചെയ്യേണ്ടതെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്, എനിക്ക് അതിനകത്ത് ആരോഗ്യം സംരക്ഷിക്കാൻ എന്ത് ചെയ്യണമെന്നാണ് തന്റെ കോണ്ട്രിബൂഷൻ. അതിൽ അഭിപ്രായം പറയാൻ ഞാൻ തയാറല്ല’ എന്നാണ് രാധിക പറഞ്ഞിട്ടുള്ളത്. അത് ഗോകുലിനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതൊരു അഭിപ്രായമായി എന്റെ അടുത്ത് എത്തിയിട്ടില്ല.

ഗോകുൽ അങ്ങനെ പറയുന്നത് ഒരു മകന്റെ വിഷമം ആയിരിക്കാം. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതായിരിക്കാം! ഞാൻ മക്കളോട് എല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ ആ ദൂരമെന്ന് പറയുന്നത്, രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്ന് കൃത്യമായിട്ട് അകലം വെക്കുക.. പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. സിനിമ നടന്മാരെ കുറിച്ച് ഇങ്ങനെ പറയുന്നില്ലേ? നടിനടന്മാരെ കുറിച്ച്? മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയുന്നു നമ്മളെ എങ്ങനെ മനസ്സിക്കുന്നു അത് അപ്രസക്തമാണ്.

നമ്മൾ എന്തായിരിക്കണമെന്ന് നമ്മൾ നിശ്ചയിച്ചാൽ.. അതിന് സത്യം കൂടുതലാണെങ്കിൽ അതിനുള്ളിൽ മാലിന്യം ലവലേശമില്ലായെങ്കിൽ നമ്മൾ ആ പാതയിൽ അങ്ങോട്ട് സഞ്ചരിച്ചോണ്ട് ഇരിക്കുക. ഞാൻ അതാണ് ചെയ്യാറുള്ളത്. കൃമികീടങ്ങളെ ഒന്നും ഞാൻ വകവെച്ചുകൊടുക്കാറില്ല. വകവച്ചുകൊടുക്കുകയുമില്ല..”, സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം ഈ കാര്യങ്ങളോട് പ്രതികരിച്ചത്.