‘എന്റെ പ്രിയപ്പെട്ട മാലാഖക്ക് ഇന്ന് പിറന്നാൾ മധുരം! മകൾക്ക് ജന്മദിനം ആശംസിച്ച് സലീം കോടത്തൂർ..’ – കുറിപ്പ് വായിക്കാം

മാപ്പിള പാട്ടുകളിലൂടെയും ആൽബം പ്രണയ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഒരു ഗായകനാണ് സലീം കോടത്തൂര്‍. അദ്ദേഹം പാടിയിട്ടുള്ള ഒട്ടുമിക്ക ഗാനങ്ങൾ വൈറലായിരുന്നു. ഇന്ന് സലീം അറിയപ്പെടുന്നത് സ്വന്തം പേരിൽ അല്ല. ഹന്ന മോളുടെ ഉപ്പയായിട്ടാണ് സലീം കോടത്തൂര്‍ മലയാളികൾക്ക് ഇടയിൽ ഇന്ന് അറിയപ്പെടുന്നത്. വാപ്പയെ പോലെ തന്നെ ഒരു മികച്ച ഗായികയാണ് ഹന്നയും.

മകളെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു അച്ഛൻ വേറെയുണ്ടോ എന്നത് സലീമിന്റെ കാര്യം നോക്കുമ്പോൾ സംശയമാണ്. അത്രത്തോളം സ്വന്തം മകളെ പൊന്നുപോലെ കൊണ്ടുനടക്കുന്ന ഒരാളാണ് സലീം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹന്നയെ മലയാളികൾ ആദ്യം അറിയുന്നത്. മകൾ നടക്കില്ലെന്ന് പോലും പലരും വിധി എഴുതിയപ്പോൾ സലീം അത് കേട്ടിരുന്നില്ല. ഹന്ന നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു.

ഇന്ന് മികച്ചയൊരു പാട്ടുകാരിയായും ഹന്ന മാറി. ഹന്നയുടെ ജന്മദിനത്തിൽ സലീം കോടത്തൂര്‍ പങ്കുവച്ച മനോഹരമായ ആശംസ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “സർവ്വ സൃഷ്ടാവിന് നന്ദി.. ജീവിതമെന്നത് ഒരു പരീക്ഷ ആണെന്നും വിധി പൊരുതാനുള്ളത് ആണെന്നും അതിൽ നാം തളർന്നു പോയാൽ നമ്മുക്ക് നേടാനുള്ളതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ഒരുപാട് അകലെയായി മാറുമെന്നും എന്നിലേക്ക് പകർന്ന എന്റെ മാലാഖയ്ക്ക് ഇന്ന് പിറന്നാൾ മധുരം.

നിങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.. ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.. ഹാപ്പി ബർത്ത് ഡേ ഹന്നമോൾ..’, സലീം കോടത്തൂര്‍ പങ്കുവച്ചത്. സലീമിന്റെ മകൾ ഹന്നയ്ക്ക് പിറന്നാൾ ആശംസിച്ച് നിരവധി ആളുകളാണ് കമന്റുകൾ ഇട്ടത്. കേക്ക് മുറിച്ച് ഹന്ന മോളുടെ ജന്മദിനം ആഘോഷമാക്കാനും സലീം മറന്നില്ല. കഴിഞ്ഞ വർഷം ഹന്നയ്ക്ക് കൈരളി ടി.വി 2022 ഫിനിക്സ് അവാർഡ് ലഭിച്ചിരുന്നു.