‘സ്ത്രീധന സമ്പ്രദായം ഒടുങ്ങണം! സ്ത്രീ തന്നെയാണ് ധനം..’ – ഡോ ഷഹ്ന ആത്മഹ.ത്യ വിഷയത്തിൽ സുരേഷ് ഗോപി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷഹ്ന എന്ന യുവഡോക്ടർ ആത്മഹ.ത്യ ചെയ്ത സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകളാണ് നടക്കുന്നത്. ഷഹ്നയുടെ കാമുകനായ ഡോക്ടർ റുവൈസ് വിവാഹം കഴിക്കാൻ വേണ്ടി വലിയയൊരു കാര്യങ്ങൾ സ്ത്രീധനമായി ആവശ്യപ്പെട്ടതിന് തുടർന്ന് ആലോചന മുടങ്ങുകയും അതിന്റെ മനോവിഷമത്തിലാണ് ജീവൻ ഒടുക്കിയത്.

50 പവനും അൻപത് ലക്ഷം രൂപയും സ്വത്തും കാറും നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചിട്ടും അതുപോരാ 150 പവനും 15 ഏക്കർ സ്ഥലവും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഷഹ്നയുടെ വീട്ടുകാർ സമ്മർദ്ദത്തിലായി. കാമുകനായ റുവൈസും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറി. ഇത് ഷഹ്നയ്ക്ക് ഉൾകൊള്ളാൻ സാധിക്കാത്തതിനെ തുടർന്നാണ് സ്വന്തം ജീവൻ അവസാനിപ്പിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നടൻ സുരേഷ് ഗോപി പ്രതികരിച്ചിരിക്കുകയാണ്.

“ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെൺ മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെയാണ് ധനം. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. ഡോക്ടർ ഷഹ്ന ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ.. സ്ത്രീധനം വേണ്ടെന്ന് പറയുക, നിങ്ങളുടെ മക്കളെ രക്ഷിക്കുക..”, സുരേഷ് ഗോപി കുറിച്ചു.

ഇതിന് മുമ്പും സുരേഷ് ഗോപി സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹ.ത്യ ചെയ്തപ്പോഴും സുരേഷ് ഗോപി സ്ത്രീധനത്തിന് എതിരെ പ്രതികരിച്ചിരുന്നു. ചിലർ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം സ്ത്രീധനം കൊടുക്കാതെയാണോ നടത്താൻ പോകുന്നതെന്ന് ചോദിച്ചുകൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. അതുപോലെ സുരേഷ് ഗോപിയുടെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികരണങ്ങൾ വന്നിട്ടുണ്ട്.