‘കുടുംബത്തിന്റെ സ്നേഹം! മകളെക്കാൾ ചെറുപ്പക്കാരിയായി ഗായിക സുജാത മോഹൻ..’ – ഫോട്ടോസ് വൈറൽ

ഈ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹം നടന്നത്. രാധികയുടെ ബന്ധുകൂടിയായ ഗായിക സുജാത മോഹനാണ് ദേവികയുടെ വിവാഹം കഴിഞ്ഞ വിവരം മലയാളികളെ അറിയിച്ചത്. 2015-ലാണ് പ്രിയഗായിക രാധിക മരണപ്പെട്ടത്. തന്റെ കുഞ്ഞനിയത്തിയായ രാധികയെ കുറിച്ച് പലപ്പോഴും കണ്ണീരോട് ചാനൽ ഷോകളിൽ പറഞ്ഞിട്ടുള്ള ഒരാളാണ് സുജാത.

അതുകൊണ്ട് തന്നെ അനിയത്തിയുടെ മകളുടെ വിവാഹം സ്വന്തം മകളുടേത് പോലെ തന്നെയാണ് സുജാത കൊണ്ടാടിയത്. ദേവികയുടെ അമ്മയെ പോലെ തന്നെ സുജാത ചടങ്ങിൽ തിളങ്ങി. ഇപ്പോഴിതാ വിവാഹ ദിവസം തന്റെ കുടുംബത്തിന് ഒപ്പം നിന്നെടുത്ത ചിത്രങ്ങൾ സുജാത പങ്കുവച്ചിരിക്കുകയാണ്. ഫാമിലി ലവ് എന്ന ക്യാപ്ഷനോടെയാണ് ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രം സുജാത മോഹൻ പങ്കുവച്ചത്.

മകളേക്കാൾ ചെറുപ്പമായി വരികയാണല്ലോ അമ്മ, ക്യൂട്ട് ഫാമിലി, ശ്വേതാ മോഹന്റെ ഭർത്താവ് എന്തിയെ എന്നൊക്കെ ചിലർ കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്. പാട്ടുകാരിലെ ലേഡി മമ്മൂട്ടിയാണ് ചേച്ചിയെന്നും ഒരു ആരാധിക കമന്റ് ഇട്ടിട്ടുണ്ട്. എങ്ങനെ ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നുവെന്ന് ചിലർ സംശയവും ചോദിക്കുന്നുണ്ട്. അൻപത് വർഷത്തിന് അടുത്തായി സിനിമയിൽ പാട്ടുകാരിയായി സജീവമാണ് സുജാത.

മകൾ ശ്വേതയും മികച്ചയൊരു ഗായികയാണെന്ന് തെളിയിച്ചിട്ടുണ്ട്. ശ്വേതാ സിനിമയിൽ പാടാൻ തുടങ്ങിയിട്ട് തന്നെ ഇരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആകെ ഒരു മകളെ സുജാതയ്ക്കുള്ളൂ. ശ്വേതയ്ക്കും ഒരു കുഞ്ഞാണ് ഉള്ളത്. ശ്രേഷ്ഠ എന്നാണ് ശ്വേതയുടെ മകളുടെ പേര്. അമ്മയെയും അമ്മുമ്മയെയും പോലെ ഭാവിയിൽ വലിയ ഗായിക ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.