‘ഒരു വർഷം കൊണ്ട് ജീവിതം മുഴുവനും മാറി! ജഗതിന് ഒപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ..’ – ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ

രണ്ടാമത് വിവാഹിതയായ ശേഷം ജീവിതം കുറച്ചുകൂടി ആസ്വദിക്കുകയാണ് നടി അമല പോൾ. അമലയുടെ ആരാധകരും താരത്തിന്റെ ഈ മനോഹരമായ നിമിഷങ്ങളിൽ സന്തോഷമുള്ളവരാണ്. ഏറെ വർഷങ്ങളായി ഒറ്റയ്ക്കുള്ള ജീവിതവും സിനിമയുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന അമല പോളിനെ ഇത്രയും സന്തോഷവതിയായി ആരാധകർ കാണുന്നത് ഒരുപക്ഷേ വീണ്ടും കല്യാണം കഴിച്ച ശേഷമായിരിക്കും.

ജഗത് ദേശായി എന്നാണ് അമലയുടെ ഭർത്താവിന്റെ പേര്. ജഗതും അമലയ്ക്ക് മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞുവാവയെ പ്രതീക്ഷിച്ചിരിക്കുന്ന ദമ്പതികൾ ഓരോ നിമിഷവും എൻജോയ് ചെയ്യുകയാണ്. ഷൂട്ടിംഗ് തിരക്കുകൾ ഇപ്പോഴില്ലാത്തത് കൊണ്ട് തന്നെ അമല എപ്പോഴും ജഗത്തിന് ഒപ്പം യാത്രകളിലാണ്. ഭർത്താവിന് ഒപ്പം ഗോവയിലാണ് അമല പോൾ കഴിഞ്ഞ കുറച്ചുനാളുകളായി ഉള്ളത്.

ഒരു സംരംഭകൻ ആണ് അമലയുടെ ഭർത്താവ് ജഗത്. ഗോവയിലെ ഒരു പ്രശസ്ത ആഡംബര വില്ലയുടെ മാനേജർ കൂടിയാണ് ജഗത്. ഇപ്പോഴിതാ അമല ഭർത്താവിനൊപ്പംനുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ്. “നക്ഷത്രവിളക്കിന് കീഴിലുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ.. ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ജീവിതം മുഴുവൻ മാറാം. നിങ്ങൾ കൂടുതൽ അർഹരാണെന്ന് അറിയാൻ നിങ്ങൾ സ്വയം സ്നേഹിക്കണം.

കൂടുതൽ ആവശ്യപ്പെടാൻ ധൈര്യമുള്ളവരായിരിക്കുക, യഥാർത്ഥത്തിൽ കൂടുതൽ കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ വേണ്ടത്ര അച്ചടക്കം പാലിക്കുക..”, അമല പോൾ ചിത്രങ്ങൾ ഒപ്പം കുറിച്ചു. ജഗത് എത്രത്തോളം അമലയെ സ്‌നേഹിക്കുന്നുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ശരിയായ പങ്കാളിയോടൊപ്പമുള്ളപ്പോൾ സ്ത്രീകൾ വ്യത്യസ്തമായി തിളങ്ങുന്നു എന്ന് ഒരു ആരാധിക പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്.