‘അന്നും ഇന്നും സുഹാസിനി ഒരേപോലെ തന്നെ!! 23 വർഷങ്ങൾക്കിടെ വന്ന മാറ്റം..’ – ഫോട്ടോസ് പങ്കുവച്ച് താരം

‘നെഞ്ചത്തെ കിള്ളാതെ’ എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറി പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയായി മാറിയ ഒരാളാണ് നടി സുഹാസിനി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഒരാളാണ് സുഹാസിനി. നടനും സംവിധായകനുമായ ചാരുഹാസന്റെ മകൾ കൂടിയാണ് സുഹാസിനി. സംവിധായകൻ മണിരത്‌നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്.

മലയാളത്തിൽ സുഹാസിനി നായികയായി അരങ്ങേറുന്നത് മമ്മൂട്ടി ചിത്രമായ കൂടെവിടെയിലൂടെയാണ്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് സുഹാസിനി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആ കാലത്തിലെ ഹിറ്റ് ജോഡികളാണ് ഇരുവരും. വിവാഹിതയായ ശേഷം സുഹാസിനി പിന്നീട് മറ്റ് വേഷങ്ങളിലേക്ക് മാറി. തമിഴ് സൂപ്പർതാരം കമൽഹാസൻ സുഹാസിനിയുടെ അച്ഛന്റെ സഹോദരൻ കൂടിയാണ്.

ഇത്രയും വലിയ താരകുടുംബത്തിൽ നിന്നും വന്നതായതുകൊണ്ട് തന്നെ സുഹാസിനി തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധിനേടിയെടുത്തു. മണിരത്‌നം, സുഹാസിനി ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്. 1988-ലായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും സുഹാസിനി വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഈ കഴിഞ്ഞ ദിവസം സുഹാസിനി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.

മഹതി എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ഒരു ചിത്രത്തിൽ അഭിനയിച്ചവർ വീണ്ടും ഒന്നിച്ചപ്പോൾ അന്ന് എടുത്തൊരു ഫോട്ടോ സുഹാസിനി റീക്രീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. “23 വർഷത്തിന് ശേഷം ഈ കോമ്പിനേഷൻ മഹതിയുടെ ഷൂട്ടിങ്ങിൽ പുനർസൃഷ്ടിച്ചു. വൈ വിജയയും രജിതയും ഞാനും.. നന്ദി രജിത..”, സുഹാസിനി ചിത്രത്തിന് ഒപ്പം കുറിച്ചു. സുഹാസിനി അന്നും ഇന്നും മാറ്റം ഒന്നുമില്ല എന്നാണ് ആരാധകർ കമന്റുകൾ ഇട്ടത്.