‘ജന്മദിനം ആഘോഷിച്ച് പഴയകാല നടി സുചിത്ര, ഈ പ്രായത്തിലും എന്ന ലുക്കാ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാള സിനിമയിലെ മുൻനിര നായികാ നടിയായി മാറുകയും ചെയ്ത താരമാണ് നടി സുചിത്ര മുരളി. മോഹൻലാൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ സുചിത്ര, ജഗദീഷ്, സിദ്ധിഖ് എന്നിവരുടെ സിനിമകളിൽ സ്ഥിരം നായികയായിരുന്നു. 2002 വരെ സിനിമയിൽ സജീവമായി നിന്നിട്ടുണ്ട്.

പിന്നീട് വിവാഹിതയായ സുചിത്ര അമേരിക്കയിലേക്ക് പോവുകയും സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോൾ കുടുംബ സമേതം അമേരിക്കയിലാണ് സുചിത്ര താമസിക്കുന്നത്. പതിനാലാം വയസ്സിൽ നായികയായി അഭിനയിച്ച സുചിത്ര, അതിന് മുമ്പ് ബാലതാരമായി അഭിനയിക്കുകയും അതിന് ശേഷം 12 കൊല്ലത്തോളം സിനിമയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിക്കുകയും ചെയ്തു.

ഐ.ടി എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സുചിത്ര. ഒരു മകളും താരത്തിനുണ്ട്. ഇപ്പോഴിതാ അമേരിക്കയിൽ വച്ച് തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുചിത്ര. കേക്ക് മുറിച്ച് ഭർത്താവിനും മകൾക്കും അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സുചിത്ര മുരളി.

താരത്തിന് ആശംസകൾ അറിയിച്ച് ഒരുപാട് പേർ കമന്റും ഇട്ടിട്ടുണ്ട്. നാല്പത്തിയെട്ടാം ജന്മദിനമാണ് സുചിത്ര ആഘോഷിച്ചത്. ഈ പ്രായത്തിലും എന്നാ ലുക്കാണെന്നാണ് ആരാധകരിൽ ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്. നേഹ മുരളി എന്നാണ് സുചിത്രയുടെ മകളുടെ പേര്. സംവിധായകനായ ദീപു കരുണാകരൻ സുചിത്രയുടെ സഹോദരനാണ്. 2000-ൽ ഷൂട്ട് ചെയ്ത 2007-ൽ ഇറങ്ങിയ രാകിളിപ്പാട്ടാണ് സുചിത്രയുടെ അവസാനം ഇറങ്ങിയ ചിത്രം.