‘കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കുന്നവരാണ് മുസ്ലിം കല്യാണം ചർച്ചയാക്കുന്നത്..’ – ആക്ടിവിസ്റ്റ് മൃദുല ദേവി

നടി നിഖില വിമലിന്റെ മുസ്ലിം വീട്ടിലെ കല്യാണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇത്രത്തോളം ചർച്ചയാകുമെന്ന് നിഖില പോലും ഒരുപക്ഷേ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നിഖിലയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ നിഖിലയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് മൃദുലദേവി ശശിധരൻ.

നിഖില വിമൽ എന്തുകൊണ്ട് ഹിന്ദു മതത്തിലെ പാട്രിയാർക്കി അഡ്രെസ്സ് ചെയ്യുന്നില്ലെന്ന് ചൂണ്ടി കാണിച്ചാണ് മൃദുല പോസ്റ്റ് വന്നിരിക്കുന്നത്. കറിവേപ്പില പറിക്കാൻ പോലും ആർത്തവം തീരാൻ നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ല് ഇളിക്കുന്നതെന്ന് മൃദുല ചൂണ്ടികാണിച്ചു. ചൊവ്വാ ദോഷത്തെ പേടിച്ചും രാഹു കാലം നോക്കി പുറത്തിറങ്ങുകയും രാജ്യത്തിൻറെ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്നവരാണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ വിലപിക്കുന്നത്.

ഇത് കാണുമ്പോൾ തനിക്ക് ചിരിവരുന്നുവെന്നും മൃദുലദേവി കുറിച്ചു. മുസ്ലിം സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സ്ത്രീകൾക്കില്ല എന്നും മൃദുല പങ്കുവെക്കുന്നു. ഇടതുപക്ഷക്കാരിക്ക് ചുണയുണ്ടോ വാ തുറക്കാൻ ഉണ്ടാവില്ല എന്നും അവർ നിഖിലയെ വിമർശിച്ച് ചോദിക്കുന്നു. ആദ്യം അവരവരിടങ്ങളിലെ കോൽ എടുത്തിട്ട് പോരെ കണ്ണൂർ മുസ്ലിം സ്ത്രീകളുടെ കരട് എടുക്കാനെന്നും മൃദുല നിഖിലയോട് പോസ്റ്റിലൂടെ ചോദിച്ചു.

നിരവധി കാര്യങ്ങൾ അഡ്രെസ്സ് ചെയ്തുതന്നെയാണ് മൃദുല പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാൽ മൃദുലയുടെ പോസ്റ്റിന് എതിർത്ത് ഹരീഷ് വാസുദേവൻ ശ്രീദേവി, ദീപ നിഷാന്ത് എന്നിവർ കമന്റിലൂടെ മറുപടി നൽകിയിട്ടുണ്ട്. ഒരു കാര്യം സംസാരിക്കാൻ വേറെ പലതിനെയും പറ്റി സംസാരിച്ചാൽ മാത്രമേ പറ്റുകയുള്ളൂ എന്നൊന്നുമില്ലെന്നും ഇവർ മൃദുലയോട് കമന്റിലൂടെ പറയുന്നു. മൃദുലയുടെ ഈ പോസ്റ്റ് ഗുണമാവുക മുസ്ലിം സ്ത്രീകളെ ഭരിക്കുന്ന പുരുഷന്മാർക്ക് ആയിരിക്കുമെന്നും ഹരീഷ് പ്രതികരിച്ചു.