പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മുത്തശ്ശിയായ നടി സുബ്ബലക്ഷ്മിയുടെ വേർപാടിന്റെ വേദനയിലാണ് മലയാളികൾ. വ്യഴാഴ്ച രാത്രിയോടെയാണ് നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിയോഗം സംഭവിക്കുന്നത്. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
നടിയും നർത്തകിയുമായ താരകല്യാണിന്റെ അമ്മ കൂടിയാണ് സുബ്ബലക്ഷ്മി. കൊച്ചുമകളെയും കൊച്ചുമകളുടെ മകളെയും കൊഞ്ചിച്ച് ലാളിച്ച ശേഷമാണ് സുബ്ബലക്ഷ്മി അമ്മയുടെ മടക്കം. താൻ ഉൾപ്പടെയുള്ള നാല് തലമുറകളുടെ സന്തോഷം ആവോളം കണ്ടും അറിഞ്ഞുമാണ് സുബ്ബലക്ഷ്മി ജീവിച്ചത്. അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് 4 തലമുറകളെയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കൊണ്ട് വരിക എന്നത്.
സുബ്ബലക്ഷ്മി അമ്മ, മകൾ താര കല്യാൺ, കൊച്ചുമകൾ സൗഭാഗ്യ, കൊച്ചുമകളുടെ മകൾ സുദർശന എന്നിവർ ഒന്നിച്ചുള്ള ഫ്രെയിം ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ കുറച്ച് മാസങ്ങളോളം വൈറലായി നിന്നിട്ടുളളതാണ്. നാല് പേരും ഒരുമിച്ചുള്ള അങ്ങനെയൊരു ഫ്രെയിം ഇനി ഉണ്ടാവുകയില്ല എന്നോർക്കുമ്പോഴാണ് മലയാളികൾ പോലും വേദന തോന്നുന്നത്. മലയാള സിനിമയുടെ പുഞ്ചിരിക്കുന്ന മുത്തശ്ശി ഓർമ്മയായി മാറിയിരിക്കുന്നു.
അമ്മയുടെ വിയോഗം താരകല്യാൺ എന്ന താരത്തെ എത്ര മാത്രം വിഷമിപ്പിച്ചുവെന്നുള്ളത് അവസാനം പങ്കുവച്ച് പോസ്റ്റിൽ നിന്ന് മനസ്സിലാകും. “ഈ നഷ്ടത്തിൽ അനാഥയായി..”, എന്ന കുറിച്ചുകൊണ്ടാണ് താരകല്യാൺ അമ്മയ്ക്ക് ഒപ്പമുളള ഫോട്ടോയോടൊപ്പം കുറിച്ചത്. മുപ്പത് വർഷത്തെ തന്റെ ശക്തിയും സ്നേഹവും ആയിരുന്നു അമ്മാമ്മ എന്നായിരുന്നു കൊച്ചുമകളായ സൗഭാഗ്യ വെങ്കിടേഷ് കുറിച്ചത്.