‘പ്രായം കൂടും തോറും ഗ്ലാമറസ് ആവുകയാണല്ലോ! അമ്പരിപ്പിക്കുന്ന ലുക്കിൽ നടി ശ്രിന്ദ..’ – ചിത്രങ്ങൾ വൈറൽ

സഹസംവിധായകയായി സിനിമയിൽ ജോലി ആരംഭിച്ച് പിന്നീട് അഭിനയത്രിയായി മാറിയ താരമാണ് നടി ശ്രിന്ദ. ആദ്യ ചെറിയ വേഷങ്ങളിൽ തിളങ്ങിയ ശ്രിന്ദ പിന്നീട് അനായാസം കോമഡി റോളുകൾ ചെയ്യുന്ന താരമായി മാറുകയും വൈകാതെ ക്യാരക്ടർ റോളുകളിലും മികവ് പുലർത്തുകയും ചെയ്തതോടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർ പ്രീതി നേടി.

ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ശ്രിന്ദ അന്നയും റസൂലും എന്ന ചിത്രത്തിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുന്നത്. 1983-ൽ നിവിൻ പോളിയുടെ ഭാര്യയുടെ റോളിൽ കോമഡി നായികയായി ശ്രിന്ദ തിളങ്ങി. പിന്നീട് ധാരാളം കോമഡി വേഷങ്ങൾ ശ്രിന്ദയെ തേടിയെത്തി. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു. ഒരു മകനും താരത്തിനുണ്ട്.

പക്ഷേ വിവാഹബന്ധം ശ്രിന്ദ വേർപ്പെടുത്തിയിരുന്നു. 2018-ൽ ശ്രിന്ദ സംവിധായകൻ സിജു എസ് ബാവയുമായി വീണ്ടും വിവാഹിതയായി. പാപ്പച്ചൻ ഒളുവിലാണ് എന്ന സിനിമയിലാണ് ഒടുവിലായി ശ്രിന്ദ അഭിനയിച്ചത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണോ എന്ന് വ്യക്തമല്ല. എങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രിന്ദ. ഇപ്പോഴിതാ ശ്രിന്ദ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് തരംഗം ആവുന്നത്.

അതീവ ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങളിൽ ശ്രിന്ദയെ കാണാൻ സാധിക്കുന്നത്. ഡാനിയേൽ വെല്ലിംഗ്ടൺ എന്ന വാച്ച് ബ്രാൻഡിന് വേണ്ടി ചെയ്തയൊരു ഫോട്ടോഷൂട്ടിലാണ് ശ്രിന്ദ ഗ്ലാമറസായത്. പ്രായം കൂടും തോറും ഗ്ലാമറസായി വരികയാണല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറഞ്ഞിരിക്കുന്നത്. പതിനാല് വയസുള്ള ഒരു മകനുണ്ടെന്നും കണ്ടാൽ പറയുകയില്ല. സിനിമയിൽ വരുന്നതിന് മുമ്പ് ശ്രിന്ദ മോഡലിങ്ങിൽ സജീവമായിരുന്നു.