‘അപ്പന്റെ ആ കള്ള കുറുമ്പ് നോട്ടം അവനും ഉണ്ടെട്ടോ..’ – മകനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പുവിന്റെ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. വർഷങ്ങളോളം മലയാളികൾ ബാലതാരമായ ചെറിയ വേഷങ്ങളിൽ കണ്ട വിഷ്ണുവിനെ മലയാളി കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് അമർ അക്ബർ അന്തോണി എന്ന കോമഡി ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശേഷമാണ്. അതിൽ ഒരു ചെറിയ റോളിൽ അഭിനയിച്ചിട്ടുമുണ്ട്.

പിന്നീട് തിരക്കഥ എഴുതിയ അടുത്ത ചിത്രത്തിൽ നായകനായും വിഷ്ണു അഭിനയിച്ചു. ആ സിനിമയും തിയേറ്ററുകളിൽ വമ്പൻ വിജയമായി. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെയാണ് വിഷ്ണു നായകനായി തുടക്കം കുറിച്ചത്. പിന്നീട് നായകനായും സഹനടനായുമൊക്കെ വിഷ്ണു നിരവധി റോളുകൾ ചെയ്തിട്ടുണ്ട്. കള്ളനും ഭഗവതിയും എന്ന സിനിമയാണ് വിഷ്ണുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

നടനും മിമിക്രി താരവുമായ ബിബിൻ ജോർജിന് ഒപ്പമാണ് വിഷ്ണു സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുള്ളത്. 2020-ലായിരുന്നു വിഷ്ണുവിന്റെ വിവാഹം നടക്കുന്നത്. ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. ഒരു മകനും താരത്തിനുണ്ട്. മാധവ് എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുളളത്.

ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിഷ്ണു വിഷു ആശംസകൾ തന്റെ ആരാധകർക്ക് നേരുകയും ചെയ്തു. “അപ്പന്റെ ആ കള്ള കുറുമ്പ് നോട്ടം അവനും ഉണ്ടെട്ടോ” എന്നായിരുന്നു ഒരു ആരാധകൻ പോസ്റ്റിന് താഴെ ഇട്ട കമന്റ്. നടിമാരായ അനുശ്രീയും സുരഭി ലക്ഷ്മിയും പോസ്റ്റിന് താഴെ കമന്റ് ഇടുകയുണ്ടായി. സലാമോൻ, റെഡ് റിവർ എന്നിവയാണ് വിഷ്ണുവിന്റെ ഇനി ഇറങ്ങാനുള്ള സിനിമകൾ.