‘സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി..’ – വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് മോഹൻലാൽ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പൊളി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ബോക്സ് ഓഫീസിൽ അമ്പത് കോടി ക്ലബ്ബിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് സിനിമ. മലയാള സിനിമ മേഖലയുടെ സ്വവർണ വർഷമായി 2024 മാറി.

വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് നിരവധി പേരാണ് പോസ്റ്റുകൾ പങ്കുവച്ചിട്ടുള്ളത്. ഇപ്പോഴിതാ മകന്റെ സിനിമ കണ്ട ശേഷമുള്ള അഭിപ്രായം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. നേരത്തെ ശ്രീനിവാസനും മക്കളുടെ സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞിരുന്നു. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വന്തം കൈപ്പടയിൽ പേപ്പറിൽ എഴുതിയ കുറിപ്പാണു ആരാധകരുമായി പങ്കുവച്ചത്.

“കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അന്യായങ്ങൾ കാണാം വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.

കഠിനമായ ഭൂതകാലത്തെ അതെ തീവ്രതയോടെ പുനരാവശികരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി(ഫിലോസോഫിക്കൽ സ്‌മൈൽ) ഈ സിനിമ കാത്തു വച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി..”, ഇതായിരുന്നു മോഹൻലാൽ എഴുതിയത്. ഭാര്യ സുചിത്രയ്ക്ക് ഒപ്പം ചെന്നൈയിൽ വീട്ടിലെ സ്‌ക്രീനിലാണ് മോഹൻലാൽ ചിത്രം കണ്ടത്.