‘ആടിലെ മേരിയാണോ ഇത്! സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ, ഹോട്ടായല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ ഒരു അഭിനയത്രിയാണ് നടി ശ്രിന്ദ. സിനിമയിൽ സഹസംവിധായകയായി തുടങ്ങുകയും പിന്നീട് അഭിനയത്രിയായി മാറുകയും ചെയ്ത ശ്രിന്ദ ചെറുതും വലുതമായ ധാരാളം കഥാപാത്രങ്ങൾ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നതെങ്കിലും 22 ഫെമയിൽ കോട്ടയത്തിലൂടെ ആണ് ശ്രദ്ധ നേടുന്നത്.

ഫഹദിന്റെ അന്നയും റസൂലും എന്ന സിനിമയിൽ സുപരിചിതമായ ഒരു വേഷം ചെയ്ത ശ്രിന്ദ മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടി. 1983-ൽ നിവിൻ പോളിയുടെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാട്ടിൻ പുറത്തുകാരിയായ ഭാര്യയുടെ റോളിൽ ഹാസ്യ നായികയായി കൈയടി നേടിയ ശ്രിന്ദയ്ക്ക് ആ സിനിമയോടെ ഒരുപാട് അവസരങ്ങളും ലഭിച്ചു. സിനിമയിൽ വരുന്നതിന് മുമ്പായിരുന്നു ശ്രിന്ദയുടെ വിവാഹം.

പിന്നീട് ആ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ശ്രിന്ദ സിനിമ മേഖലയിലേക്ക് എത്തുന്നത്. പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014-ൽ വിവാഹിതമോചിതയായി. അതിൽ ഒരു കുട്ടിയും താരത്തിനുണ്ട്. 2018-ൽ ശ്രിന്ദ മറ്റൊരു വിവാഹവും ചെയ്തിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ അനായാസം ചെയ്യാനുള്ള ഒരു കഴിവ് തന്നെയാണ് ശ്രിന്ദയെ മറ്റുള്ള നടിമാരിൽ നിന്ന് ഏറെ വ്യത്യസ്തയാക്കി മാറ്റുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രിന്ദ ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ശ്രിന്ദ ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഹസീൽ എം ജലാൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 38 കഴിഞ്ഞിട്ടും യുവനടിമാരെ വെല്ലുന്ന ഹോട്ട് ലുക്കിലാണ് ശ്രിന്ദ ഫോട്ടോസിൽ തിളങ്ങിയത്. പാപ്പച്ചൻ ഒളുവിലാണ് ആണ് ശ്രിന്ദയുടെ അവസാനമിറങ്ങിയ ചിത്രം.