‘വിനായകന് പിന്നാലെ ശ്രീകാന്ത് വെട്ടിയാറും!! കോടതി മുഖേന സത്യം നിങ്ങൾ അറിയുമെന്ന് താരം..’ – പോസ്റ്റ് വൈറൽ

കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ ലൊക്കേഷനിൽ വച്ച് മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വിനായകൻ ഇന്ന് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ മീ ടു ആരോപണത്തെ കുറിച്ചുള്ള പരാമർശങ്ങൾക്ക് ഇപ്പോഴും താരം തന്റെ ഭാഗത്താണ് ശരിയെന്ന് തന്നെയാണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത്. വിനായകന്റെ മാപ്പ് പറച്ചിൽ പലരെയും ശാന്തരാക്കിയിട്ടുണ്ട്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇപ്പോഴിതാ ലൈംഗിക ആരോപണം നേരിടുന്ന യൂട്യൂബിൽ സ്പൂഫ് വീഡിയോസ് ചെയ്ത വൈറലായ ഇടത് രാഷ്ട്രീയ പ്രവർത്തകനും നടനുമായ ശ്രീകാന്ത് വെട്ടിയാറും ഫേസ്‍ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. പെൺകുട്ടിയുടെ ആരോപണം മാത്രമാണ് എല്ലാവരും കേട്ടതെന്നും അത് മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷമാക്കിയെന്നും ശ്രീകാന്ത് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിധി പറയുന്ന ഭൂരിപക്ഷത്തോട് തന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വസിക്കുക എന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്. സത്യം എന്താണെന്ന് ഒരാൾക്ക് പോലും അറിയില്ല. തനിക്ക് നേരിട്ട് ആരോപണം നിയമപരമായി നേരിടുമെന്നും കോടതി മുഖേനെ സത്യം എല്ലാവരും അറിയുമെന്നും ശ്രീകാന്ത് കുറിച്ചു. കേസിൽ നിന്ന് ഊരിപ്പോരാനുള്ള ശേഷിയോ, പിടിപാടോ തനിക്കില്ലെന്നും ശ്രീകാന്ത് പറയുന്നു.

എതിർകക്ഷിക്ക് കിട്ടുന്ന പിന്തുണയും തനിക്കില്ലെന്നും അതുകൊണ്ട് തന്നെ താൻ കേസ് അട്ടിമറിക്കുമെന്ന് പേടി വേണ്ടെന്നും നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീകാന്ത് കുറിച്ചു. വിധി വന്ന ശേഷം ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാമെന്നും അതുവരെ തെറിവിളി തുടർന്നുകൊള്ളുകയെന്നും കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടില്ലായെന്നും കുറിച്ചുകൊണ്ടാണ് ശ്രീകാന്ത് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.