‘അഭ്യൂഹങ്ങൾക്ക് വിരാമം!! രഹസ്യ വിവാഹ നിശ്ചയം നടത്തി നിക്കി ഗിൽറാണിയും ആദിയും..’ – ഫോട്ടോസ് വൈറൽ

‘1983’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നിക്കി ഗൽറാണി. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ആയ നിമിഷത്തിൽ കൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം മുതൽ തന്നെ പ്രചരിച്ചിരുന്ന ഒരു വാർത്തയാണ് ഇപ്പോൾ സത്യമായിരിക്കുന്നത്.

നിക്കിയും തമിഴകത്തെ പ്രിയപ്പെട്ട താരം ആദിയുമായി പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അടുക്കുകയാണ് എന്നുമാണ് വാർത്ത പ്രചരിച്ചത്. ഇപ്പോഴിതാ ആ വാർത്തകൾക്കൊക്കെ വിരാമമിട്ടുകൊണ്ട് ഇരുവരും സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. വളരെ രഹസ്യമായി ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നതാണ് ആ വാർത്ത.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹ നിശ്ചയ ചടങ്ങിൽ എടുത്ത ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. മാർച്ച് 24 നാണ് വിവാഹ നിശ്ചയം കഴിഞ്ഞത് എന്നാണ് വെളിപ്പെടുത്തിയത്. പക്ഷേ പുറത്തുവിട്ടത് ഇപ്പോഴാണ് എന്ന് മാത്രം. ഇരുവരും ഏകദേശം രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ്. “ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം അറിഞ്ഞു.

അത് ഇപ്പോൾ ഔദ്യോഗികമായി..”, ഇരുവരും ചിത്രത്തോടൊപ്പം കുറിച്ചു. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തിലാണ് നിക്കി ഇരുവരും ഒരുമിച്ചുള്ള ചിത്രം ആദ്യം പുറത്ത് വിട്ടത്. പിന്നീടാണ് വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്. വിവാഹ നിശ്ചയം പോലെ തന്നെ വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് താരങ്ങൾ ആഗ്രഹിക്കുന്നത്. വിവാഹദിനത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.


Posted

in

by