‘സൂപ്പർസ്റ്റാർ വിമർശനങ്ങളെ മൈൻഡ് ചെയ്യാറില്ല! മെഗാസ്റ്റാർ അങ്ങനെയല്ല, ഒൺലി ഹൈക്ലാസ്..’ – പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്നാണ് ഈ വർഷത്തെ പലരും വിശേഷിപ്പിക്കുന്നത്. ഈ വർഷമിറങ്ങിയ ഒട്ടുമിക്ക സിനിമകളും തിയേറ്ററിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി വിജയിച്ചവയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആസിഫ് അലിയുടെ തലവൻ വരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിന് തൊട്ട് മുമ്പത്തെ ദിവസമാണ് മമ്മൂട്ടി നായകനായ ടർബോ റിലീസ് ചെയ്തിരുന്നത്.

ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച അഭിപ്രായമാണ് ലഭിച്ചതെങ്കിൽ പിന്നീട് അത്ര നല്ല അഭിപ്രായമായിരുന്നില്ല. സ്ഥിരമായി റിവ്യൂ ചെയ്യുന്നവർ പലരും മോശം അഭിപ്രായമാണ് പറഞ്ഞത്. ഇതോടെ സിനിമയെ വലിയ രീതിയിൽ ബാധിച്ചു. സിനിമയ്ക്ക് നെഗറ്റീവ് അഭിപ്രായം പറഞ്ഞ ചിലരുടെ റിവ്യൂ അതിന്റെ തംബ് നെയിലിൽ പോസ്റ്റർ ഉപയോഗിച്ചുവെന്ന് പറഞ്ഞ് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വലിയ വിമർശനങ്ങളാണ് കേൾക്കേണ്ടി വന്നത്.

മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനിയിൽ നിന്നുമാണ് കോപ്പി റൈറ്റ് വന്നത്. കാതൽ സിനിമ ഇറങ്ങിയ സമയത്ത് നെഗറ്റീവ് റിവ്യൂസ് നല്ല സിനിമയെ ബാധിക്കില്ലെന്ന് പറഞ്ഞ അതെ മമ്മൂട്ടിയിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ മമ്മൂട്ടിയെ വിമർശിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പാണ് ശ്രധേനേടുന്നത്. രണ്ടുപോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഇട്ടിട്ടുള്ളത്.

“സൂപ്പർ സ്റ്റാർ എങ്ങനെയാണ് വിമർശനങ്ങളെ നേരിടുന്നത്?, “അങ്ങേരതൊന്നും മൈൻഡ് ചെയ്യാറില്ല.” ‘മെഗാ സ്റ്റാർ അങ്ങനെയല്ല. കക്ഷി ഫിലിപ്പീൻസുകാരെ കൊണ്ട് സ്മൈലി ഇടീക്കും. ഫോട്ടോ കോപ്പിറൈറ്റ് പറഞ്ഞ് വിഡിയോ നീക്കം ചെയ്യിക്കും. ഒൺലി ഹൈക്ലാസ്..’,”, ഇതായിരുന്നു ആദ്യ പോസ്റ്റ്. ലെ മെഗാസ്റ്റാർ കമ്പനിയിൽ: “യാതൊരുവൻ നമ്മുടെ പോസ്റ്റർ ഉപയോഗിച്ച് നമ്മുടെ സിൽമയെ വിമർശിക്കുന്നുവോ, അൽ ബ്ലോക്കലു, അവനെ ബ്ലോക്ക് ചെയ്തേക്കണം..”, രണ്ടാമത്തെ പോസ്റ്റിലും പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചു.