‘ചന്ദനമഴയിലെ വർഷ അല്ലേ ഇത്! ജന്മദിനത്തിൽ കുടുംബത്തിന് ഒപ്പം നടി ശാലു കുര്യൻ..’ – ആശംസ നേർന്ന് ആരാധകർ

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ചന്ദനമഴ. 2014-ൽ ആരംഭിച്ച സീരിയൽ ഏകദേശം മൂന്ന് വർഷത്തോളം ഉണ്ടായിരുന്നു. ആ സമയത്ത് എല്ലാം റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പര ആയിരുന്നു. അമൃത എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന കഥയായിരുന്നു അതിൽ കാണിച്ചിരുന്നത്. സാമ്പത്തികമായി ഉയർന്ന വീട്ടിലേക്ക് വന്നുകയറിയ പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യമായിരുന്നു കാണിച്ചിരുന്നത്.

അതേവീട്ടിൽ മരുമകളായി എത്തിയ മറ്റൊരു കഥാപാത്രമായിരുന്നു വർഷ. ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലു കുര്യൻ. കൃഷ്ണപക്ഷം എന്ന സൂര്യ ടിവിയിലെ പരമ്പരയിലൂടെ വന്ന ശാലു പിന്നീട് ശ്രദ്ധനേടുന്നത് ചന്ദനമഴയിലൂടെയാണ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. റൊമാൻസിലെ വേഷമാണ് സിനിമകളിൽ ശാലുവിന്റെ ഏറ്റവും എടുത്തു പറയുന്ന കഥാപാത്രം.

ഇത് കൂടാതെ കോളിംഗ് ബെൽ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലും ശാലു അഭിനയിച്ചിട്ടുണ്ട്. 2017-ലായിരുന്നു ശാലുവിന്റെ വിവാഹം. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. മെൽവിൻ ഫിലിപ്പ് എന്നാണ് ശാലുവിന്റെ ഭർത്താവിന്റെ പേര്. വിവാഹ ശേഷവും സീരിയൽ അഭിനയം തുടരുന്ന ഒരാളാണ് ശാലു. വൈഫ് ഈസ് ബ്യൂട്ടിഫുൾ ആണ് ശാലു അഭിനയിച്ച അവസാന സീരിയൽ. കൂടുതൽ നല്ല വേഷങ്ങൾ ശാലുവിനെ തേടിയെത്തുന്നുമുണ്ട്.

ഈ കഴിഞ്ഞ ദിവസമായിരുന്നു ശാലുവിന്റെയും മകന്റെയും ജന്മദിനം. ജന്മദിനം കുടുംബത്തിന് ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ ശാലു പങ്കുവച്ചിട്ടുമുണ്ട്. രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഇതിൽ ഇളയ ആൺകുട്ടിയുടെ ജന്മദിനമായിരുന്നു. ശാലുവിനും മകനും ജന്മദിനം ആശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. സീരിയൽ, സിനിമ താരമായ വൈഗ റോസും പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.