‘വാ വിട്ട് കരയുന്ന സൗഭാഗ്യ!! മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന അർജുൻ..’ – വാർത്തയ്ക്ക് എതിരെ സൗഭാഗ്യ വെങ്കിടേഷ്

സിനിമ സീരിയൽ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി താരകല്യാൺ. 35 വർഷത്തിൽ മുകളിലായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താര കല്യാൺ മികച്ചയൊരു നർത്തകി കൂടിയാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിലും സീരിയലുകളിലും താര കല്യാൺ ചെയ്തിട്ടുണ്ട്. ഈ അടുത്തിടെ അന്തരിച്ച നടി സുബ്ബലക്ഷ്മിയമ്മയുടെ മകൾ കൂടിയാണ് താരം.

താരയുടെ ഭർത്താവും സീരിയൽ നടനുമായ രാജറാം 2017-ലാണ് മരണപ്പെട്ടത്. ഏകമകൾ സൗഭാഗ്യ മലയാളികൾക്ക് സുപരിചിതയാണ്. ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യ വിവാഹ ചെയ്തിരിക്കുന്നത് താരകല്യാണിന്റെ ഡാൻസ് ശിഷ്യനും ഇപ്പോൾ നടനുമായ അർജുൻ സോമശേഖറിനെയാണ്. അർജുൻ ഫ്ലാവേഴ്സ് ചാനലിൽ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ പ്രധാന ഒരു വേഷം ചെയ്യുന്നുണ്ട്.

സൗഭാഗ്യയ്ക്കും അർജുനും സുദർശന എന്ന പേരിൽ ഒരു പെൺകുഞ്ഞുമുണ്ട്. ഈ കഴിഞ്ഞ ദിവസം അർജുനുമായി ബന്ധപ്പെട്ട് ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അർജുന്റെ വാഹനം ഒരു ഓട്ടോയുമായി കൂട്ടിയിടിച്ചെന്നും മനപൂർവം ഇടിച്ചതാണെന്നും പ്രശ്നമുണ്ടാക്കിയെന്നും ആളുകൾ കൂടുകയും പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ഭാര്യ സൗഭാഗ്യ കുഞ്ഞുമായി പിറകെ പോയി പൊട്ടിക്കരഞ്ഞു എന്നുമൊക്കെയാണ് വാർത്ത പ്രചരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിമർശകർക്ക് മറുപടി എന്ന പോലെ സൗഭാഗ്യ സമൂഹ മാധ്യമങ്ങളിൽ രസകരമായ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും, തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല..”, ഇതായിരുന്നു സൗഭാഗ്യ ഭർത്താവ് അർജുന്റെ മുകളിൽ ഇരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.