‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നായകനായും നായികയായുമൊക്കെ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ ഇന്നത്തെ കാലത്ത് ബാലതാരങ്ങളായി അഭിനയിക്കുന്നവർക്കും ഒരുപാട് ആരാധകരെ ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. മലയാളത്തിൽ അത്തരത്തിൽ നിരവധി താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രമായിരുന്ന ഞാൻ പ്രകാശൻ അത്തരത്തിൽ ഒരു ബാലതാര വേഷമുണ്ടായിരുന്നു.

അതിൽ ഫഹദിന് ഒപ്പമുള്ള സീനുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു താരമാണ് ദേവിക സഞ്ജയ്. ഞാൻ പ്രകാശനിൽ ടീന മോൾ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടുന്നതിന് ഒപ്പം ദേവികയ്ക്ക് ഒരുപാട് ആരാധകരെയും ആ ചിത്രത്തിലൂടെ ലഭിച്ചു. പിന്നീട ജയറാമിന്റെ മകളായി ദേവിക സിനിമയിൽ വേഷം ചെയ്തു.

ദേവികയെ സിനിമയിലേക്ക് കൊണ്ടുവന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെയും മീര ജാസ്മിന്റെയും മകളായി ദേവിക അഭിനയിച്ചു. മികച്ച അഭിനയമികവാണ് ആ ചിത്രത്തിൽ ദേവിക കാഴ്ച വച്ചത്. ഇനി നായികയായി ദേവികയെ കാണാൻ ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. ഇപ്പോൾ കോളേജ് ഉപരിപഠനം നടത്തുന്ന ദേവിക വൈകാതെ തന്നെ സിനിമയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ദേവിക ഏറ്റവും പുതിയതായി പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് ദേവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള ഔട്ട് ഫിറ്റ് ധരിച്ച് ഹോട്ട് ലുക്കിലാണ് ദേവിക തിളങ്ങിയിരിക്കുന്നത്. മെഹക കളരിക്കലിന്റെ ഔട്ട് ഫിറ്റ് ധരിച്ചാണ് ദേവിക തിളങ്ങിയത്. ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.