‘വിവാഹത്തിന് ഇട്ട അതെ മോതിരവും മാലയും!! രജനികാന്തിന്റെ 43-ാം വിവാഹ വാർഷികം..’ – കുറിപ്പുമായി മകൾ സൗന്ദര്യ

ഇന്ത്യയിൽ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് സൂപ്പർസ്റ്റാർ രജനികാന്തിന്റെ തന്നെ ആയിരിക്കും. രജനികാന്തിനെ ബോളിവുഡിലുള്ളവർ പോലും വിശേഷിപ്പിക്കുന്നത് സൂപ്പർസ്റ്റാർ എന്ന ലേബൽ നൽകിയാണ്. 50 വർഷത്തിന് അടുത്ത് തെന്നിന്ത്യൻ സിനിമയിലെ ഒരു താരരാജാവായി നിറഞ്ഞ് നിൽക്കുന്ന രജനികാന്ത് ഇപ്പോഴും സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്നുണ്ട്.

1981-ലാണ് രജനികാന്ത് വിവാഹിതനാകുന്നത്. ലത എന്നാണ് രജനികാന്തിന്റെ ഭാര്യയുടെ പേര്. രണ്ട് പെൺമക്കളും നാല് കൊച്ചുമക്കളുമുണ്ട്. എങ്കിലും ഇപ്പോഴും സൂപ്പർസ്റ്റാറായി തന്നെ നിലനിൽക്കാൻ രജനിക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരൻ തീരുമാനം എടുത്തെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് രജനി പിന്മാറി. മൂത്തമകൾ ഐശ്വര്യ സംവിധാനം ചെയ്ത ചിത്രത്തിലാണ് രജനി അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിതാ രജനികാന്തിന്റെ വിവാഹവാർഷികത്തിൽ ഇളയമകൾ സൗന്ദര്യ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. 43-ാം വിവാഹവാർഷികമാണ് രജനികാന്തിന്റെയും ലതയുടെയും. ഈ സന്തോഷമാണ് സൗന്ദര്യ ട്വീറ്റിലൂടെ പങ്കുവെച്ചത്. “43 വർഷത്തെ കൂട്ടുകെട്ട്.. എൻ്റെ പ്രിയപ്പെട്ട അമ്മയും അപ്പയും! എപ്പോഴും പാറ പോലെ ഉറച്ചു നിൽക്കുന്നു. 43 വർഷം മുമ്പ് അവർ പരസ്പരം അണിഞ്ഞ മാലയും മോതിരവും ഇപ്പോഴും സൂക്ഷിക്കുന്നു.

അമ്മ ഏറെ അതിനെ വിലമതിക്കുകയും എല്ലാ വർഷവും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നു..”, സൗന്ദര്യ രജനികാന്തിന്റെയും ലതയുടെയും ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ആ മാല രജനികാന്ത് ഉയർത്തി കാണിക്കുകയും മറ്റേ കൈയിൽ മോതിരം വിരലിൽ ഇട്ടിരിക്കുന്നതും കാണിക്കുകയും ചെയ്യുന്നുണ്ട് രജനികാന്ത്. മൂത്തമകൾ ഐശ്വര്യ പക്ഷേ കുറിപ്പൊന്നും ഇട്ടിട്ടില്ല.