‘അടുത്ത വർഷം 50 വയസ്സാകുമെന്ന് കണ്ടാൽ പറയുമോ!! സാരിയിൽ തിളങ്ങി നടി ശ്വേതാ മേനോൻ..’ – ഫോട്ടോസ് വൈറൽ

30 വർഷത്തിന് മുകളിലായി മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ശ്വേതാ മേനോൻ. പതിനേഴാം വയസ്സിൽ സിനിമയിൽ എത്തിയ ശ്വേതാ, 1991-ലെ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിക്കുന്നത്. പിന്നീട് മോഡലിംഗിൽ ശ്രദ്ധ കൊടുത്ത ശ്വേതാ, 1994-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിൽ തേർഡ് റണ്ണർ അപ്പ് ആകാൻ ശ്വേതയ്ക്ക് സാധിച്ചു.

അതിൽ സുസ്മിത സെനിനും ഐശ്വര്യ റായയ്ക്കും തൊട്ടു പിന്നിൽ എത്തിയ മലയാളിയാണ് ശ്വേതാ മേനോൻ. അവർക്ക് രണ്ടുപേർക്കും പിന്നാലെ ബോളിവുഡിൽ എത്തിയ ശ്വേതാ അവിടെ നിരവധി സിനിമകളിൽ അഭിനയിച്ചു. 1992-ന് ശേഷം ശ്വേതാ മലയാളത്തിലേക്ക് എത്തുന്നത് 2001-ൽ കാക്കകുയിൽ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലാണ്. മമ്മൂട്ടിയുടെ ദുബായ് എന്ന സിനിമയിലും ഒരു ഐറ്റം ഡാൻസിൽ ശ്വേതാ തിളങ്ങി.

പിന്നീട് ബോളിവുഡിൽ തിളങ്ങിയ ശ്വേതാ, 2007ന് ശേഷമാണ് മലയാളത്തിൽ നിറസാന്നിധ്യമായി മാറുന്നത്. രതിനിർവേദം, സാൾട്ട് ആൻഡ് പേപ്പർ, റോക്ക് ആൻഡ് റോൾ തുടങ്ങിയ സിനിമകളിലെ കഥാപാത്രം ശ്വേതയുടെ കരിയറിൽ മികച്ച വേഷങ്ങൾ നേടിക്കൊടുത്തു. ആദ്യം വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം 2011-ൽ വീണ്ടും വിവാഹിതയായ ശ്വേതയ്ക്ക് ഒരു കുഞ്ഞുമുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് ശ്വേത.

ടെലിവിഷൻ പ്രോഗ്രാമുകളിലും നിറസാന്നിധ്യമായി നിൽക്കുന്ന ശ്വേതയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. പട്ടുസാരി ധരിച്ച് ചെറുപ്പകാരിയെ പോലെ തിളങ്ങി നിൽക്കുന്ന ശ്വേതയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ഫോട്ടോഫൈലാണ്. അഭിലാഷ് ചിക്കുവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാജാസ് ഡിസൈനർ ബൗട്ടിക്കാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. തരുണ്യ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.