‘ചേച്ചി നിങ്ങൾ ഒരു പ്രചോദനമാണ്!! ചിപ്പിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടി റെബേക്ക സന്തോഷ്..’ – ജൂനിയർ ചിപ്പിയെന്ന് ആരാധകർ

സീരിയൽ രംഗത്ത് തന്റേതായ ഒരു ഇടം നേടിയെടുത്തു കഴിഞ്ഞ ഒരു താരമാണ് നടി റെബേക്ക സന്തോഷ്. ബാലതാരമായി സിനിമയിലും സീരിയലിലും അഭിനയിച്ച് തുടങ്ങിയ റെബേക്ക ഇന്ന് ടെലിവിഷൻ സീരിയലുകളിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി കഴിഞ്ഞു. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റാൻ റെബേക്കയ്ക്ക് പ്രകടനത്തിലൂടെ സാധിച്ചു.

ഈ കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ റെബേക്കയും ഉണ്ടായിരുന്നു. തലേന്ന് തന്നെ എത്തിയ റെബേക്ക, ക്ഷേത്രത്തിൽ ദർശനം നടത്തി തൊഴുകൈകളോട് നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിരുന്നു. ഇതിന് താഴെ, ഇജ്ജാതി അഭിനയം.. ഇത് സീരിയൽ അല്ല ചേച്ചി എന്നൊക്കെ ചില വിമർശന കമന്റുകളും വന്നിരുന്നു. പക്ഷേ റെബേക്ക അതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. വീണ്ടും പൊങ്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടിരുന്നു.

ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയുടെ ബ്രാൻഡ് അംബാസിഡറായി മലയാളികൾ പറയുന്ന നടി ചിപ്പിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് റെബേക്ക. ചിപ്പി സ്ഥിരമായി ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്ന ഒരാളാണ്. ചിപ്പിയെ കണ്ടില്ലെങ്കിലും മലയാളികൾക്കും ഒരു തൃപ്തി വരികയില്ല. “ചേച്ചി നിങ്ങൾ ഒരു പ്രചോദനമാണ്..”, എന്ന ക്യാപ്ഷനോടെയാണ് ചിപ്പിക്ക് ഒപ്പമുള്ള ഫോട്ടോ റെബേക്ക പോസ്റ്റ് ചെയ്തത്.

ഭാവിയിലെ ചിപ്പിയാണ് റെബേക്ക എന്ന് ആരാധകരും വിശേഷിപ്പിച്ചു. സീരിയലിൽ ചിപ്പി ഉണ്ടാക്കിയെടുത്ത ആരാധകരെ പോലെ തന്നെ റെബേക്കായ്ക്കും സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഇത് കൂടാതെ സെറ്റിൽ തിളങ്ങിയ മനോഹരമായ ഫോട്ടോസ് റെബേക്ക വേറെയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യ ടിവിയിലെ കളിവീട് സീരിയലിലാണ് ഇപ്പോൾ റെബേക്ക അഭിനയിക്കുന്നത്. ആ സീരിയലിലെ പ്രധാന താരങ്ങളെല്ലാം ആറ്റുകാൽ പൊങ്കാല ഇട്ടിരുന്നു.