‘കിട്ടി എട്ടിന്റെ പണി!! നടൻ ബാലയുടെ പരാതിയിൽ യൂട്യൂബറിന് എതിരെ കേസ് എടുത്തു..’ – കൈയടിച്ച് മലയാളികൾ

സമൂഹ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സും നടൻ ബാലയും തമ്മിലുളള പ്രശ്നം. ഇരുവരും തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുകയാണ്. ഇതിന് കാരണം തുടങ്ങുന്നത് ബാല ആറാട്ട് സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ്.

മോഹൻലാലിനെയും മലയാളത്തിൽ നടിമാരെയും കുറിച്ചൊക്കെ മോശമായി അറിയാത്തത് സംസാരിചിതനായിരുന്നു ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. ഇതിനെതിരെ ചെകുത്താൻ ഒരു വീഡിയോ ചെയ്യുകയും കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബാല ചെകുത്താൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ആ സമയത്ത് അജു ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അജുവിന്റെ ഫ്ലാറ്റിൽ വന്ന നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച പൊലീസിൽ പരാതിയും കൊടുത്തു.

ഇതിന് ശേഷം ചെകുത്താനും ബാലയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് നടക്കുന്നത്. പരസ്പരം പഴിചാരി ഇരുവരും വീഡിയോസ് ഇട്ടു. ഈ കഴിഞ്ഞ ദിവസം ബാല ചെകുത്താൻ എതിരെ വലിയ ഒരു തെളിവ് പുറത്തിവിട്ടിരുന്നു. അജു ബാലയുടെ കൈയിൽ നിന്ന് പണം തട്ടാൻ വേണ്ടിയുള്ള ശ്രമം ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് ബാല പുറത്തുവിട്ടത്. ഇത് കൂടാതെ ബാല പൊലീസിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബാലയുടെ പരാതിയിൽ പൊലീസ് അജുവിനെ എതിരെ കേസ് എടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലാണ് കേസ് എടുത്തത്. തന്റെ പക്കലിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നുവെന്നും പരാതിയിൽ ബാല പറയുന്നുണ്ട്. ബാലയുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സത്യം ജയിച്ചുവെന്നാണ് മലയാളികൾ ബാലയെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചിരിക്കുന്നത്.