‘റെക്കോർഡ് കുറിച്ച് നെൽസന്റെ തിരിച്ചുവരവ്, ജയിലറിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്..’ – ഏറ്റെടുത്ത് ആരാധകർ

രജനികാന്തിനെ നായകനാക്കി മോഹൻലാൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ ജയിലർ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. മലയാളികളുടെ സ്വന്തം മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിച്ച സിനിമ കൂടിയാണ് ഇത്. മോഹൻലാലിനെ കൂടാതെ നടൻ വിനായകൻ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിലും വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ബീസ്റ്റിന് ശേഷമുള്ള നെൽസന്റെ ശക്തമായ തിരിച്ചുവരവാണ് ജയിലറിലൂടെ സംഭവിച്ചിരിക്കുന്നത്. തമിഴ് നാട്ടിലും കേരളത്തിലും കർണാടകയിലും ആന്ധ്രായിലുമെല്ലാം ജയിലറിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. സ്ഥിരം രജനി സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് ജയിലർ എടുത്തിരിക്കുന്നത്. രജനിയുടെ സ്വഗും സ്റ്റൈലും ഒന്നും പക്ഷേ 72 വയസ്സിലും മാറ്റം വന്നിട്ടില്ല.

വെറും ഏഴ് മിനിറ്റ് മാത്രമാണ് മോഹൻലാൽ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അതും രണ്ടേ രണ്ടു സീനുകളിൽ മാത്രമാണ് മോഹൻലാൽ ഉള്ളത്. പക്ഷേ മലയാളികളെ പ്രതേകിച്ച് മോഹൻലാൽ ആരാധകരെ ആവേശത്തിൽ എത്തിക്കാനുള്ള ഐറ്റം നെൽസൺ സമ്മാനിച്ചിട്ടുണ്ട്. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഇതിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അവിടെയും കളക്ഷനിൽ റെക്കോർഡാണ് രജനി സ്വന്തമാക്കിയത്.

കേരളത്തിൽ നിന്ന് ആറ് കോടിയിൽ അധികമാണ് മോഹൻലാൽ-രജനി ആദ്യമായി ഒന്നിച്ചപ്പോൾ ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഒരു രജനി ചിത്രവും ഇടാത്ത റെക്കോർഡാണ് ജയിലർ കേരളത്തിൽ ഇട്ടത്. മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിച്ചതുകൊണ്ട് വലിയയൊരു പങ്ക് അതിന് കാരണമാണ്. ഈ വർഷം കേരളത്തിലിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കലക്ഷനും ജയിലറിനാണ്.

കർണാടകയിൽ ജയിലർ രജനിയുടെ തന്നെ സിനിമയായ ‘കബാലിയെയാണ് പൊട്ടിച്ചിരിക്കുന്നത്. 11.85 കോടിയാണ് അവിടെ നിന്നും ലഭിച്ചിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും 30 കോടിയ്ക്ക് അടുത്താണ് ലഭിച്ചിരിക്കുന്നത്. വിദേശത്തു നിന്നും ജയിലറിന് മികച്ച കളക്ഷനാണ് ലഭിച്ചത്. 40 കോടിയിൽ അധികം വിദേശ മാർക്കറ്റിൽ നിന്ന് ജയിലറിന് ലഭിച്ചത്. വേൾഡ് വൈഡ് 100 കോടിയിൽ അധികമാണ് ആദ്യ ദിനം ജയിലർ നേടിയത്.