‘അഖിലിന്റെ പാതയിൽ ശോഭ വിശ്വനാഥും!! നാദിറയുടെ വീട്ടിലെത്തി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചെങ്കിലും അതുമായി ചുറ്റിവരുന്ന സംഭവങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല. കഴിഞ്ഞ സീസണിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥി ഉണ്ടാക്കിയതിന്റെ ഇരട്ടിയോളമാണ് ഈ തവണ വിജയി കൂടിയായ അഖിൽ മാരാർ ഉണ്ടാക്കിയത്. എയർപോർട്ട് സ്വീകരണവും, റോഡ് ഷോയും, നാട്ടിൽ ലഭിച്ച ഗംഭീര വരവേൽപ്പും എല്ലാം അതിന് ഉദാഹരണമാണ്.

ഷോ കഴിഞ്ഞ ഇറങ്ങിയ അഖിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകികൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇത് കൂടാതെ തന്റെ സഹമത്സരാർത്ഥികളെയും സുഹൃത്തുക്കളെയുമൊക്കെ അഖിൽ വീട്ടിലെത്തി സദർശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഫൈനലിസ്റ്റും ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ച നാദിറ മെഹറിന്റെ വീട്ടിൽ അഖിൽ സദർശിച്ചത്. അതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

നാദിറയുടെ വീട്ടിൽ വാപ്പയും ഉമ്മയും അംഗീകരിച്ച സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു. അഖിലിന്റെ അതെ പാത പിന്തുടർന്ന് തന്നെ മറ്റൊരു മത്സരാർത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥും പ്രിയസുഹൃത്തായ നാദിറയെ കാണാൻ വേണ്ടി എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ ടോം ആൻഡ് ജെറി കോംബോയാണ് അഖിലും ശോഭയും. നാദിറയുടെ വീട്ടിലെത്തി ഉമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ശോഭ പങ്കുവച്ചിട്ടുണ്ട്.

“ഉമ്മാടെ രണ്ടു മക്കൾ..” എന്ന ക്യാപ്ഷനോടെ നാദിറയാണ് ശോഭ വീട്ടിലെത്തിയ ഫോട്ടോസ് പങ്കുവച്ചത്. രണ്ടുപേരും നാദിറയുടെ ഉമ്മയ്ക്ക് കവിളിൽ മുത്തം നൽകുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അഖിൽ ചെയ്യുന്നത് അതുപോലെ കോപ്പി അടിക്കുകയാണല്ലോ എന്നൊക്കെ ചില കമന്റുകൾ വന്നിരുന്നു. ബിഗ് ബോസിൽ നിൽക്കുമ്പോൾ തന്നെ ശോഭയ്ക്ക് ഒരുപാട് ട്രോളുകളും വിമർശനങ്ങളും കിട്ടിയിട്ടുണ്ടായിരുന്നു.