‘ശിവനായി അക്ഷയ് കുമാർ!! ഓ മൈ ഗോഡ് 2 ടീസർ പുറത്തിറങ്ങി, രോമാഞ്ചമെന്ന് ആരാധകർ..’ – വീഡിയോ കാണാം

വിജയകരമായ ആദ്യ ഭാഗത്തിന് പിന്നാലെ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഓ മൈ ഗോഡ് തിയേറ്ററുകളിൽ നല്ല കളക്ഷൻ നേടിയ സിനിമയായിരുന്നു. ആദ്യ ഭാഗത്തിൽ അക്ഷയ് കുമാർ കൃഷ്ണനായി അഭിനയിച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്. അക്ഷയ് കുമാർ തന്നെയാണ് പ്രധാന വേഷം ചെയ്യുന്നത്.

ആദ്യ ഭാഗത്തിൽ അക്ഷയ് കൃഷ്ണായിട്ടാണ് അഭിനയിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ ശിവനായിട്ടാണ് അക്ഷയ് അഭിനയിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ സംവിധായകൻ പക്ഷേ ഉമേഷ് അല്ല. അമിത് റായ് ആണ് രണ്ടാം ഭാഗം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പങ്കജ് ത്രിപതിയാണ് മറ്റൊരു പ്രധാന റോൾ ചെയ്യുന്നത്. യാമി ഗൗതമാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.

ഒടിടി റിലീസ് ആണ് തീരുമാനിച്ചതെങ്കിലും പിന്നീട് തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ അക്ഷയ് കുമാർ സിനിമകളെല്ലാം തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. മലയാള ചിത്രമായ ഡ്രൈവിംഗ് ലൈസെൻസിന്റെ റീമേക്കാണ് അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ സിനിമ. 100 കോടി ബഡ്ജറ്റ് ഉണ്ടായിരുന്ന സിനിമ വെറും 23 കോടിയാണ് നേടിയത്.

ഓഗസ്റ്റ് 11-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ശിവനായുള്ള ടീസറിലെ അക്ഷയ് കുമാറിന്റെ പ്രകടനം കണ്ടിട്ട് ആരാധകർ ഏറെ ആവേശത്തിലാണ്. ഹര ഹര മഹാദേവ എന്ന ബിജെഎം കൂടിയായപ്പോൾ രോമാഞ്ചമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരാധകർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. പങ്കജിന്റെയും മികച്ച പ്രകടനമാണ് കാണാൻ കഴിയുന്നത്.