‘മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച് ഗായിക സിത്താര, ആശംസ നേർന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ ഒരുപാട് ആരാധകരുള്ള ഒരു ഗായികയായി മാറിക്കഴിഞ്ഞ ഒരാളാണ് സിത്താര കൃഷ്ണകുമാർ. ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങൾ എന്ന പരിപാടിയിലാണ് സിത്താര ആദ്യമായി പങ്കെടുക്കുന്നത്. അതിന് ശേഷം നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത സിത്താര ആദ്യമായി സിനിമയിൽ പാടുന്നത് 2007-ലാണ്. പിന്നീട് ഇങ്ങോട്ട് സിത്താരയുടെ വർഷങ്ങൾ ആയിരുന്നു.

ഇപ്പോഴിതാ സിത്താര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ജൂലൈ ഒന്ന് 1986-ലാണ് സിത്താരയുടെ ജനനം. ജന്മദിനത്തിൽ സിത്താരയ്ക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ കൂമ്പാരമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ സിത്താരയുടെ സുഹൃത്തുക്കളും ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അതിൽ പലതും സിത്താര ഇൻസ്റ്റയിൽ സ്റ്റോറി ആക്കിയിട്ടുണ്ട്.

ആശംസ നേർന്ന് സുഹൃത്തുക്കളും അടുത്ത ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അവരുടെ സ്റ്റോറി സിത്താര റീപോസ്റ്റ് ചെയ്തിരിക്കുന്നത്. 37 വയസ്സ് ആയെന്ന് കണ്ടാൽ പറയില്ലെന്നും ചിലർ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കളും ഗായകരുമായ റിമി ടോമി, ജ്യോത്സന, വിധു പ്രതാപ് എന്നിവരും സോഷ്യൽ മീഡിയയിൽ സിത്താരയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. സിത്തുമണി എന്നാണ് എല്ലാവരും വിളിക്കുന്നത്.

മലപ്പുറം സ്വദേശിനിയായ സിത്താര കുട്ടികാലം മുതൽക്ക് തന്നെ പാട്ടിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന സിനിമയിൽ അൽഫോൻസ് ജോസഫിന്റെ സംഗീതത്തിലാണ് സിത്താര ആദ്യമായി പാടുന്നത്. മൂന്ന് തവണ സംസ്ഥാന അവാർഡിൽ മികച്ച ഗായികയായിട്ടുളള സിത്താര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടിയിട്ടുണ്ട്.