‘ഗപ്പിയിലെ ആമിനയല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നന്ദന ഒരുപാട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കാൻ അവസരം ലഭിച്ചു. നന്ദന അഭിനയിച്ച സിനിമകളിലെ പ്രകടനം തന്നെയാണ് ഇതിന് കാരണമായത്. മലയാളത്തിന് പുറമേ തമിഴിലും നന്ദന അഭിനയിച്ചു.

പത്ത് വർഷത്തോളം നന്ദന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇനി നന്ദനയെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് ഒരു നായികയായിട്ടാണ്. ബാലതാരമായി അഭിനയിച്ച പലരും പിന്നീട് മലയാളത്തിലോ അല്ലെങ്കിൽ അന്യഭാഷകളിലോ നായികയായി തിളങ്ങാറുണ്ട്. നന്ദനയും അത്തരതിൽ തിളങ്ങുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 2012-ൽ തുടങ്ങിയ നന്ദന 2023-ൽ എത്തി നിൽക്കുന്നു.

അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ പ്രകടനമാണ് നന്ദനയെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ആദ്യം കാരണം ആകുന്നത്. അതിന് ശേഷം ഗപ്പിയിലെ ആമിന എന്ന കഥാപാത്രം ഒരുപാട് ആരാധകരെ നേടി കൊടുത്തു. ഇന്നും നന്ദനയെ പ്രേക്ഷകർ കാത്തിരിക്കുന്നതിന് കാരണവും ഈ രണ്ട് സിനിമകളാണ്. അഞ്ചാം പാതിര, ഭ്രമം, വാങ്ക് തുടങ്ങിയ സിനിമകളാണ് നന്ദനയുടെ അവസാനം ഇറങ്ങിയത്.

നന്ദന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് നന്ദന പങ്കുവച്ചിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്നും ഹോട്ടായിട്ടുണ്ടെന്നും ആരാധകരിൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരാൾ എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജി എന്നും കമന്റ് ചെയ്തിട്ടുണ്ട്. നന്ദന അതിന് മറുപടി കൊടുത്തിട്ടില്ല.