‘എന്റെ മോനെ നാല്പത് വയസ്സ് ആണെന്ന് കണ്ടാൽ പറയുമോ! സ്റ്റൈലിഷ് ലുക്കിൽ നടൻ സിമ്പു..’ – ഏറ്റെടുത്ത് ആരാധകർ

കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള ഒരു യുവനടനാണ് സിമ്പു എന്നറിയപ്പെടുന്ന സിലമ്പരസൻ. തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ച് അടുത്ത സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തി നിൽക്കുന്ന സിമ്പു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി അഭിനയിക്കുകയാണ്. പോടാ പോടിക്ക് ശേഷം കരിയറിൽ ഒരു താഴ്ച വന്നപ്പോൾ പലരും സിമ്പു വീണുവെന്ന് വിലയിരുത്തിയിരുന്നു.

പക്ഷേ സിമ്പു അതിശക്തമായി തിരിച്ചുവന്നു. മാനാട് എന്ന ചിത്രത്തിലൂടെ സിമ്പു 100 കോടി ക്ലബിൽ കയറി പലരുടെയും വായടപ്പിച്ചു. പത്തുതലയാണ് സിമ്പുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കമൽ ഹാസന്റെ പ്രൊഡക്ഷനിൽ അടുത്ത സിനിമയും സിമ്പു അന്നൗൺസ് ചെയ്തിട്ടുണ്ട്. ബിഗ് ബോസ് അൾട്ടിമേറ്റിന്റെ അവതാരകൻ കൂടിയായിരുന്നു സിമ്പു. സിനിമ സംവിധാനവും ചെയ്തിട്ടുമുണ്ട്.

അഭിനയത്തോടൊപ്പം തന്നെ ഗായകനായും ഗാനരചയിതാവായും സിമ്പു പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരനാണ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സിമ്പു പാടിയിട്ടുമുണ്ട്. സംവിധായകനും രാഷ്ട്രീയ നേതാവും നടനുമായ ടി രാജേന്ദറുടെ മകനാണ് സിമ്പു. ബാലതാരമായി സിനിമയിലേക്ക് എത്തിയ സിമ്പു 2002 മുതലാണ് നായകനായി അഭിനയിക്കാൻ തുടങ്ങിയത്. നാല്പതുകാരനായ സിമ്പു ഇതുവരെ വിവാഹിതനല്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സിമ്പു ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. നാല്പത് വയസ്സുണ്ടെന്ന് കണ്ടാൽ പറയില്ലെന്നും തങ്ങളെ വിവാഹം ചെയ്യാമോ എന്നുമൊക്കെ ആരാധികമാർ കമന്റിലൂടെ അറിയിച്ചിട്ടുമുണ്ട്. പ്രായം കൂടും തോറും സ്റ്റൈലിഷായി വരുന്നുണ്ടെന്നും സിമ്പുവിന്റെ ഫോട്ടോസ് കണ്ടിട്ട് ആരാധകർ ഏറ്റെടുത്തുകൊണ്ട് പറയുന്നു.