‘സുരേഷ് ഗോപിയുടെ പഴയ നായികയല്ലേ ഇത്!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശ്രുതിക..’ – ഫോട്ടോസ് വൈറൽ

‘സുരേഷ് ഗോപിയുടെ പഴയ നായികയല്ലേ ഇത്!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശ്രുതിക..’ – ഫോട്ടോസ് വൈറൽ

പതിനാറാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രുതിക. തമിഴ് നടൻ സൂര്യ നായകനായ ശ്രീ എന്ന സിനിമയിലാണ് ശ്രുതിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ വലിയ വിജയമായിരുന്നില്ല. പക്ഷേ ശ്രുതികയ്ക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചു. തമിഴ് സിനിമയിൽ തന്നെയായിരുന്നു ശ്രുതിക അടുത്തതായി അഭിനയിച്ചത്.

ശ്രീക്ക് ശേഷം ആൽബം എന്ന സിനിമയിലാണ് ശ്രുതിക അഭിനയിച്ചത്. അത് കഴിഞ്ഞ് നള ദമയന്തി എന്ന മാധവൻ നായകനായ ചിത്രത്തിൽ ശ്രുതിക അഭിനയിച്ചു. പിന്നീടാണ് ശ്രുതികയെ മലയാളത്തിലേക്ക് എത്തുന്നത്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കോമഡി റൊമാന്റിക് ചിത്രമായ സ്വപ്നം കൊണ്ട് തുലാഭാരത്തിലാണ് ശ്രുതിക അഭിനയിച്ചത്.

അതിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശ്രുതിക അഭിനയിച്ചത്. ആ സിനിമയും പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. രണ്ട് വർഷം മാത്രമാണ് ശ്രുതിക സിനിമ മേഖലയിൽ നിന്നിട്ടുള്ളത്. 2003-ന് ശേഷം ശ്രുതികയെ സിനിമയിലോ സീരിയലുകളിലോ ഒന്നും കണ്ടിട്ടില്ല. പക്ഷേ ഈ വർഷം തമിഴിൽ വിജയ് ടി.വിയിലെ സംപ്രേക്ഷണം ചെയ്യുന്ന കുക്കു വിത്ത് കോമാളി എന്ന പ്രോഗ്രാമിൽ താരം പങ്കെടുത്തിരുന്നു.

അതിലെ മറ്റ് മത്സരാർത്ഥികളെ പിന്നിലാക്കി ശ്രുതികയാണ് വിജയിച്ചത്. ഹാപ്പി ഹെർബ്സ് എന്ന പേരിൽ ഒരു ആയുർവേദിക് സ്കിൻ ബ്രാൻഡ് താരം നടത്തുന്നുണ്ട്. അതെ സമയം ശ്രുതിക ഇൻസ്റ്റാഗ്രാമിൽ ദീപാവലി പ്രമാണിച്ച് ആരാധകർക്ക് ആശംസകൾ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. സാരിയിൽ വളരെ ക്യൂട്ട് ലുക്കിലാണ് ശ്രുതികയെ കാണാൻ സാധിക്കുന്നത്.

CATEGORIES
TAGS