‘ന്യൂ ഇയർ ഗോവയിൽ ആഘോഷിക്കാൻ പൈങ്കിളി!! ബീച്ചിൽ ഹോട്ട് ലുക്കിൽ ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ശേഷം അഭിനേതാവായി മടങ്ങി എത്തിയ ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ഫ്ലാവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന കോമഡി സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ശ്രുതി രജനികാന്ത്. ശ്രുതി ബാലതാരമായി മലയാള സീരിയലുകളിൽ അഭിനയിച്ച് കരിയർ ആരംഭിച്ച ഒരാളാണ്.

സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ഉണ്ണിക്കുട്ടനായി അഭിനയിച്ച് തുടങ്ങിയ ഒരാളാണ് ശ്രുതി. പെൺകുട്ടി ആയിരുന്നിട്ട് കൂടിയും ആൺകുട്ടിയുടെ വേഷം ശ്രുതി നന്നായി അവതരിപ്പിച്ചു. അങ്ങനെ കൂടുതൽ വേഷങ്ങൾ തേടിയെത്തി. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിലും ശ്രുതി പ്രധാനപ്പെട്ട ഒരു ബാലതാര വേഷം ചെയ്തിട്ടുണ്ടായിരുന്നു. ആ പരമ്പര വമ്പൻ ഹിറ്റായ ഒന്നായിരുന്നു.

മാനസപുത്രി, കൽക്കട്ട ഹോസ്പിറ്റൽ, സ്ത്രീ ഹൃദയം, സുന്ദരി സുന്ദരി തുടങ്ങിയ പരമ്പരകളിൽ ശ്രുതി ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. സദാനന്ദന്റെ സമയം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രുതി ചെയ്തിട്ടുണ്ട്. 2020-ലാണ് ശ്രുതി വർഷങ്ങൾക്ക് ശേഷം ചക്കപ്പഴത്തിലൂടെ തിരിച്ചുവരവ് നടത്തുന്നത്. അതിൽ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് വീണ്ടും കയറികൂടി.

സമൂഹ മാധ്യമങ്ങളിൽ തിളങ്ങിയ ശ്രുതി ഇപ്പോഴിതാ ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി ഗോവയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. ശ്രുതി അഭിനയിച്ച ക്വീൻ എലിസബത്ത് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്ന സമയത്താണ് താരം ഗോവയിൽ എത്തിയിരിക്കുന്നത്. ഗോവൻ ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളും ശ്രുതി പങ്കുവച്ചിട്ടുണ്ട്.