‘ദിലീപേട്ടന്റെ ജോക്കറിലെ നായിക!! ഭർത്താവിനും മകൾക്കും ഒപ്പം ദുബൈയിൽ നടി മന്യ..’ – ഫോട്ടോസ് വൈറൽ

പതിനാലാം വയസ്സ് മോഡലിംഗ് രംഗത്തേക്ക് വരികയും സിനിമയിലൊക്കെ ചെറിയ ബാലതാര വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്ത പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ ഒരാളാണ് മന്യ നായിഡു. മലയാളത്തിലാണ് മന്യ ഏറെ സജീവമായി അഭിനയിച്ചിട്ടുള്ളത്. സീതാരാമ രാജു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മന്യയുടെ അരങ്ങേറ്റം. പിന്നീട് തുടരെ ആറോളം തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു.

2000-ലാണ് മന്യ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിൽ കമല എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മന്യ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്നത്. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതോടെ മന്യയ്ക്ക് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഇത് കൂടാതെ മന്യ തമിഴിലും കന്നടയിലും അഭിനയിക്കുകയും ചെയ്തിരുന്നു.

വക്കാലത്ത് നാരായണൻകുട്ടി, രാക്ഷസ രാജാവ്, വൺ മാൻ ഷോ, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ മലയാള സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്. 2008-ൽ വിവാഹിതയായെങ്കിലും ആ ബന്ധം വേർപിരിഞ്ഞ ശേഷം 2013-ൽ വീണ്ടും വിവാഹിതയായി. വികാസ് ബാജ്പേയ് എന്നാണ് ഭർത്താവിന്റെ പേര്. 2016-ൽ ഒരു കുഞ്ഞിന് ജന്മം നൽക്കുകയും ചെയ്തു. കുടുംബത്തിന് ഒപ്പം അമേരിക്കയിലാണ് മന്യ ഇപ്പോൾ.

സിറ്റി ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റായി അവിടെ ജോലി ചെയ്യുകയാണ് മന്യ ഇപ്പോൾ. ക്രിസ്തുമസ് വെക്കേഷന്റെ ഭാഗമായി ഭർത്താവിനും മകൾക്കും ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി അമേരിക്കയിൽ നിന്ന് ദുബൈയിൽ എത്തിയിരിക്കുകയാണ് മന്യ. ദുബൈയിലെ അറ്റ്ലാന്റിസിൽ നിന്നുള്ള ഫോട്ടോസ് മന്യ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്. മകളുടെ ആദ്യത്തെ ദുബായ് ട്രിപ്പ് എന്നും മന്യ കുറിച്ചു.