‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?, തനിനാടൻ ലുക്കിൽ ചക്കപ്പഴത്തിലെ പൈങ്കിളി..’ – ഫോട്ടോസ് കാണാം

‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?, തനിനാടൻ ലുക്കിൽ ചക്കപ്പഴത്തിലെ പൈങ്കിളി..’ – ഫോട്ടോസ് കാണാം

സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ശ്രുതി രജനികാന്ത്. അതും ആദ്യ സീരിയലുകളിൽ ഒരു ആൺകുട്ടിയുടെ റോളിലായിരുന്നു ശ്രുതി അഭിനയിച്ചത്. ഉണ്ണിക്കുട്ടൻ എന്ന സീരിയലിലെ ഉണ്ണിക്കുട്ടനായിട്ടാണ് ശ്രുതി അഭിനയിച്ചത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലാണ് താരത്തിനെ കൂടുതൽ സുപരിചിതയാകുന്നത്.

കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ “ചക്കപ്പഴം” എന്ന സീരിയലാണ് നമ്മൾ പിന്നീട് ശ്രുതിയെ കാണുന്നത്. അതിലെ പൈങ്കിളി എന്ന പിങ്കി ശിവനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. പണ്ട് സീരിയലിൽ ബാലതാരമായി അഭിനയിച്ച കുട്ടിയാണെന്ന് പലർക്കും കണ്ടിട്ട് മനസ്സിലായില്ലായിരുന്നു. പിന്നീട് താരം തന്നെ ചില അഭിമുഖങ്ങളിൽ പറഞ്ഞപ്പോഴാണ് മനസ്സിലായത്.

ഇപ്പോൾ പൈങ്കിളി എന്ന പേരിലാണ് ശ്രുതി അറിയപ്പെടുന്നത് തന്നെ. ശ്രുതിയുടെ നാടൻ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?” എന്ന ആറാം തമ്പുരാനിലെ മോഹൻലാൽ പറയുന്ന ഡയലോഗ് ഒരു നിമിഷം ഓർത്തുപോകും ചിത്രങ്ങൾ കണ്ടാൽ. കാലിൽ കൊലുസും, കൈയിൽ കുപ്പിവളയും ഒക്കെ ഇട്ടാണ് ശ്രുതി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ആഷിഖ് താഹയുടെ ബി.ജി.എഫ് ബിഗ് ഫ്രെയിംസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കേരള ബെഗോൺ ഫാഷൻസാണ് കേരള സെറ്റുസാരി ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. അതിമനോഹരമെന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകിയ കമന്റുകൾ. സീരിയലുകൾ കൂടാതെ സിനിമയിലും ശ്രുതി അഭിനയിക്കുന്നുണ്ട്.

CATEGORIES
TAGS