‘മധുരപ്പതിനേഴിന്റെ നിറവിൽ ഗായിക ശ്രേയ ജയദീപ്, സ്പെഷ്യൽ സമ്മാനവുമായി അനിഖ..’ – ഫോട്ടോസ് വൈറൽ

സൂര്യ ടി.വിയിലെ മ്യൂസിക് റിയാലിറ്റി ഷോയായ സൂര്യ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് ശ്രേയ ജയദീപ്. മലയാളികളുടെ സ്വന്തം ശ്രേയ കുട്ടി ഇന്ന് മലയാളത്തിൽ തിരക്കുള്ള ഒരു ഗായികയായി മാറി കഴിഞ്ഞു. അമർ അക്ബർ അന്തോണിയിലെ ‘എന്നോ ഞാനെന്റെ..’ എന്ന പാട്ട് പാടിയ ശേഷമാണ് ശ്രേയ ഗായികയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

വീപ്പിങ് ബോയ് എന്ന സിനിമയിലാണ് ശ്രേയ ആദ്യമായി പാടിയത്. സൂര്യ സിംഗറിൽ എട്ടാം വയസ്സിൽ വിജയിയായ ശ്രേയ പിന്നാലെ തമിഴിലെ സൺ സിംഗറിലും വിജയിയായിരുന്നു. നിരവധി സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞിട്ടുണ്ട് ശ്രേയ. 2013-ൽ സൂര്യ സിംഗറിൽ കണ്ട എട്ട് വയസ്സുകാരിയല്ല ഇന്ന് ശ്രേയ. ശ്രേയ തന്റെ പതിനേഴാം ജന്മദിനം ആഘോഷിച്ചത് ഈ കഴിഞ്ഞ ദിവസമായിരുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രേയയുടെ ജന്മദിനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രനും ശ്രേയയുടെ ജന്മദിനത്തിൽ പങ്കെടുത്തിരുന്നു. സമ്മാനവുമായിട്ടാണ് അനിഖ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. കേക്ക് മുറിച്ചുകൊണ്ട് താരം പതിനേഴാം ജന്മദിനം ആഘോഷിക്കമാക്കി. ബിനോയ് മിസ്റ്റാണ് ചിത്രങ്ങൾ.

അമർ അക്ബർ അന്തോണിയിലെ പാട്ടും ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും ശ്രേയ പാടിയപ്പോൾ അത് സ്‌ക്രീനിൽ അവതരിപ്പിച്ച കൈയടി നേടിയ മീനാക്ഷിയും ശ്രേയയുടെ അടുത്ത സുഹൃത്താണ്. പക്ഷേ മീനാക്ഷി ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായി ചിത്രങ്ങളിൽ നിന്ന് തോന്നുന്നില്ല. ഈ പ്രായത്തിനുള്ളിൽ തന്നെ ശ്രേയ മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പാടിയിട്ടുണ്ട്.