‘കറുപ്പ് സ്കർട്ടിൽ ആരാധക മനം കവർന്ന് പാർവതി തിരുവോത്ത്, ബ്യൂട്ടി ക്വീനെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

16 വർഷത്തോളമായി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ്, നോട്ടുബുക്ക്, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച് പാർവതി കന്നടയിൽ പുനീത് രാജ് കുമാറിന്റെ നായികയായി മിലാന എന്ന സിനിമയിൽ അഭിനയിക്കുകയും അത് അവിടെ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അതിന് ശേഷം മോഹൻലാൽ ചിത്രമായ ഫ്ലാഷിൽ നായികയായ പാർവതി കുറെ സിനിമകളിൽ അഭിനയിച്ചെങ്കിലും മിക്കതും തിയേറ്ററിൽ പരാജയപ്പെട്ടു. പിന്നീട് 2014-ൽ ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ച് അതിശക്തമായി തിരിച്ചുവരവ് നടത്തിയ പാർവതി മലയാളത്തിൽ പിന്നീട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മാറി. അതോടൊപ്പം സ്ത്രീപക്ഷ സിനിമകളിലും അഭിനയിക്കാൻ പാർവതി ഇടയ്ക്ക് ശ്രദ്ധിച്ചു.

ഡബ്ല്യൂ.സി.സി പോലെയുള്ള സംഘടനയുടെ തുടക്കകാരിൽ ഒരാളാണ് പാർവതി. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയാൻ പാർവതി താല്പര്യം കാണിച്ചിരുന്നു. സാൾട്ട് സ്റ്റുഡിയോസിന്റെ കറുപ്പ് സ്കർട്ട് സെറ്റിലുള്ള പാർവതിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ബ്യൂട്ടി ക്വീൻ എന്നാണ് ആരാധകർ ഫോട്ടോസ് കണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്.

ഏത് വേഷത്തിലും അതിസുന്ദരിയായി തന്നെയാണ് പാർവതിയെ കാണാൻ സാധിക്കാറുള്ളത്. ദിയ ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയാണ് പാർവതി ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന സിനിമയിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. സോണി ലീവിലായിരുന്നു അത് റിലീസ് ചെയ്തിരുന്നത്.