‘മീരാനന്ദൻ ഒപ്പം ദുബായിൽ ചുറ്റിക്കറങ്ങി നടി ഭാമ, പൊളിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാമ. ലോഹിതദാസ് ചിത്രത്തിലാണ് ഭാമ ആദ്യം തന്നെ നായികയായി അഭിനയിച്ചതെന്ന് ഭാഗ്യവും താരത്തിനുണ്ടായി. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച ഭാമ വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അരുൺ ജഗദീഷ് എന്നാണ് ഭാമയുടെ ഭർത്താവിന്റെ പേര്. ഒരു മകളും താരത്തിനുണ്ട്.

2018 മുതൽ ഭാമ സിനിമയിൽ അത്ര സജീവമല്ല. സമൂഹ മാധ്യമങ്ങളിൽ ഈ കാലയളവിലും ഭാമ സജീവമായി നിൽക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. തന്റെ പുതിയ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുള്ള ഭാമ ഈ കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നിന്നുള്ള ഫോട്ടോസും വീഡിയോസുമാണ് കൂടുതൽ പങ്കുവച്ചിരുന്നത്. താരം ഇപ്പോൾ ദുബായിൽ ആണ് താമസിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

അതെ സമയം ദുബൈയിൽ മറ്റൊരു മലയാളികൾക്ക് പ്രിയങ്കരിയായി നടിക്ക് ഒപ്പം ചുറ്റിക്കറങ്ങുന്നതിന്റെ ഫോട്ടോസും ഭാമ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായി ഇപ്പോൾ ജോലി ചെയ്യുന്ന മീരാനന്ദൻ ഒപ്പമുള്ള ഫോട്ടോസാണ് ഭാമ പോസ്റ്റ് ചെയ്തത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെ രാത്രികാല ഫോട്ടോ ഭാമ പങ്കുവച്ചത്. ഇരുവരും സ്റ്റൈലിഷ് മോഡേൺ ഔട്ട്.ഫിറ്റാണ് ധരിച്ചാണ് നിൽക്കുന്നത്.

ഇരുവരും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയത്. മീരയും നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്. അഞ്ച് വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിന്ന മീരാനന്ദൻ ഈ വർഷം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. 2014 മുതൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഒരാളാണ് മീരാനന്ദൻ. ഇരുവരും ഇനി സിനിമയിൽ സജീവമാകുമോ എന്ന് ആരാധകർ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.