മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഷിയാസ് കരീം. ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഷിയാസ് പിന്നീട് സിനിമയിലേക്ക് എത്തുക ആയിരുന്നു. ബിഗ് ബോസിലൂടെ ജനശ്രദ്ധനേടിയ ഷിയാസ് സ്റ്റാർ മാജിക് പോലെയുള്ള ഷോകളിലൂടെ ഒരുപാട് പ്രേക്ഷകരെ ആരാധകരാക്കി മാറ്റുകയും ചെയ്തിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഷിയാസിന്റെ നിക്കാഹ് കഴിഞ്ഞത്. ആ സമയത്ത് തന്നെയായിരുന്നു ഷിയാസുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ പീ.ഡന പരാതിയും വന്നിരുന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങൾ അതേത്തുടർന്ന് വന്നെങ്കിലും സോഷ്യൽ മീഡിയയിലൂടെ അതിന് മറുപടി കൊടുക്കുകയും പിന്നീട് ദുബൈയിൽ ആയിരുന്ന ഷിയാസ് നാട്ടിൽ എത്തിയപ്പോൾ ജാമ്യം ലഭിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഈ സമയത്തും ഷിയാസുമായി വിവാഹിതയായ പെൺകുട്ടി അദ്ദേഹത്തിന് ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. രഹാന മോൾ എന്നാണ് ഭാര്യയുടെ പേര്. ഷിയാസിനെ ആദ്യമായി കണ്ടപ്പോൾ എടുത്ത ചിത്രവും റൊമാന്റിക് ആയിട്ടുള്ള ഒരു ജന്മദിനാശംസ നേരനുള്ള കുറിപ്പും ഭാര്യ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. “ഹേ ലവ്, എന്റെ പ്രിയപെട്ടവന് ജന്മദിനാശംസകൾ.. എന്റെ പ്രിയപ്പെട്ട ചിത്രവും ഞങ്ങളുടെ ആദ്യ ചിത്രവും!
ഈ ചിത്രമാണ് ഞങ്ങൾ വിവാഹിതരാകാനുള്ള കാരണം. ടൺ കണക്കിന് സ്നേഹം, ആലിംഗനം, ചുംബനങ്ങൾ. അള്ളാഹു നിങ്ങളെ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ.. ഐ ലവ് യു..”, രഹാന ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു. ഭാര്യയ്ക്ക് നന്ദി അറിയിച്ച് കമന്റും ഷിയാസ് ഇട്ടിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ഷിയാസിന് ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ ഇട്ടത്.