ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ ഒരുപാട് താരങ്ങൾ കേരളത്തിലുണ്ട്. ബിഗ് ബോസിന്റെ ഏത് സീസണാണ് മലയാളത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതെന്ന് ചോദിച്ചാൽ ഏറ്റവും ആദ്യം പ്രേക്ഷകർ പറയുന്ന മറുപടി ഒന്നാം സീസൺ എന്നായിരിക്കും. അതിൽ വന്ന മത്സരാർത്ഥികൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഏറ്റവും കൂടുതൽ ചർച്ചയായ സീസണുകളിൽ ഒന്നുകൂടിയായിരുന്നു അത്.
അതിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ മലയാളികൾക്ക് പ്രിയങ്കരനായി മാറി. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെയും ഷിയാസിന് ലഭിച്ചത് കൂടാതെ സിനിമകളിൽ അഭിനയിക്കാൻ അവസരവും ആ ഷോയിൽ വന്നതോടെ താരത്തിന് ലഭിച്ചു.
വീരം, ക്യാപ്റ്റൻ, ലോലൻസ്, ഗാർഡിയൻ, മരക്കാർ തുടങ്ങിയ സിനിമകളിൽ ഷിയാസ് അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെയാണ് ഷിയാസ് കരീമിന്റെ നിക്കാഹ് കഴിഞ്ഞത്. ആ സമയത്താണ് ഷിയാസിനെതിരെ ഒരു പീ.ഡനപരാതി വരികയുണ്ടായത്. ഏറെ വിമർശനങ്ങളും പരിഹാസങ്ങളും ഇതേ തുടർന്നാണ് ഷിയാസിന് ലഭിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഷിയാസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഷിയാസ് പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് തൊഴുത് നിൽക്കുന്ന ഫോട്ടോയാണ് ഷിയാസ് പങ്കുവച്ചത്. ഇത് കുറച്ച് ഓവറല്ലേ എന്നൊരാൾ ഇതിന് താഴെ കമന്റ് ഇട്ടു. ഷിയാസ് അതിന് മറുപടി കൊടുക്കുകയും ചെയ്തു. ‘അല്ല.. ഇത് എന്റെ വർക്കാണ്. പിന്നെ, ഞാൻ ആരെയും ശ്രദ്ധിക്കുന്നില്ല..’, ഷിയാസ് മറുപടി കൊടുത്തു. ഇത് കൂടാതെ വേറെയും നിരവധി വിമർശനങ്ങൾ വരികയുണ്ടായി.