‘വിക്രത്തിലെ വിജയ് സേതുപതിയുടെ ഭാര്യ!! ചുവപ്പിൽ ഹോട്ട് ലുക്കിൽ നടി ശിവാനി..’ – ഫോട്ടോസ് വൈറൽ

‘വിക്രത്തിലെ വിജയ് സേതുപതിയുടെ ഭാര്യ!! ചുവപ്പിൽ ഹോട്ട് ലുക്കിൽ നടി ശിവാനി..’ – ഫോട്ടോസ് വൈറൽ

പകൽ നിലാവ് എന്ന തമിഴ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശിവാനി നാരായണൻ. ശിവാനി മലയാളികൾക്ക് കുറച്ച് പേർക്കെങ്കിലും സുപരിചിതയായി മാറിയത് തമിഴ് ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ്. അതിൽ അവസാന ആഴ്ചയാണ് പുറത്തായത്. തമിഴ് ബിഗ് ബോസ് കാണുന്ന മലയാളികൾക്ക് അതുവഴി ശിവാനിയെ പരിചിതമാണ്.

പിന്നീട് തമിഴിൽ മലയാളികൾ ഉൾപ്പടെയുള്ള സിനിമ പ്രേക്ഷകർ കാത്തിരുന്ന കമൽ ഹാസൻ, ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിലാണ് ശിവാനിയെ മലയാളികൾ കാണുന്നത്. അതിൽ വില്ലനായ വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായി ശിവാനി അഭിനയിച്ചിരുന്നു. ജോഡി നമ്പർ വൺ ഫൺ ലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലും ശിവാനി മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്.

വിക്രത്തിന് ശേഷം വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയിലും അതിഥി വേഷത്തിൽ ശിവാനി അഭിനയിച്ചിരുന്നു. സിനിമയിൽ നാടൻ വേഷങ്ങളിലാണ് കാണുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗ്ലാമറസാണ് ശിവാനി. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലും ശിവാനി തിളങ്ങിയിട്ടുണ്ട്. വിജയ് സേതുപതിയുടെ തന്നെ അടുത്ത ചിത്രത്തിൽ ശിവാനി നായികയായി അഭിനയിക്കാൻ പോവുകയാണ്.

ഇൻസ്റ്റാഗ്രാമിൽ 3.5 മില്യൺ ഫോളോവേഴ്സ് ആണ് ശിവാനിയ്ക്കുള്ളത്. അതിൽ ശിവാനി പുതിയതായി പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. ചുവപ്പ് ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിലാണ് ശിവാനിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പൊളി, ഹോട്ടി, ഗ്ലാമറസ് ക്വീൻ എന്നിങ്ങനെ കമന്റുകൾ വരിവരിയായി ചിത്രങ്ങൾക്ക് താഴെ വരുന്നുമുണ്ട്.

CATEGORIES
TAGS