‘മനുഷ്യർ ഇവിടെ ദുരിതത്തിലാണ്! ചുഴലിക്കാറ്റിന് ഇടയിൽ റീൽസുമായി ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ

ചെന്നൈയിൽ ഉടനീളം മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അതിശക്തമായ മഴ പെയ്തതോടെ നഗരവും ചില ഗ്രാമപ്രദേശങ്ങളും പൂർണമായും വെള്ളത്തിന് അടിയിലായ അവസ്ഥയിലാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നേരിട്ടുകൊണ്ടിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞിട്ടും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും നിരവധി പേരാണ് കുടുങ്ങി കിടന്നത്. അവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ ആളുകൾ കുറച്ചുകൂടി കൗരവം കാണിക്കാറുണ്ട്. സമൂഹ മാധ്യമങ്ങൾ പോലും ഒരു ഹെല്പ് ലൈൻ പോലെയാണ് ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു തീവ്രമായ ചുഴലിക്കാറ്റ് വീശി ആളുകൾ ദുരിതത്തിലാകുന്ന അവസ്ഥയിൽ ഒരു സിനിമ താരം റീൽസ് ചെയ്തു അത് പങ്കുവെക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി. അതാണ്‌ ഇപ്പോൾ തമിഴിലെ ഒരു യുവനടി ചെയ്തിരിക്കുന്നത്.

ടെലിവിഷൻ പരമ്പരകളിലൂടെ തുടക്കം കുറിച്ച് ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ശിവാനി നാരായണൻ എന്ന താരം ശക്തമായ മഴയത്തും കാറ്റിലും റീൽസ് ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഷോർട്സും ബനിയനും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ശിവാനി മഴയത്ത് ഡാൻസ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ വലിയ രീതിയിലുള്ള വിമർശനമാണ് വന്നത്.

ആളുകൾ ഇവിടെ ദുരിതത്തിൽ കഴിയുമ്പോൾ ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ്സ് വന്നുവെന്നുമാണ് ചിലർ പ്രതികരിച്ചത്. കുറച്ചെങ്കിലും വിവേകം കാണിക്കാമെന്ന് ചിലർ ഉപദേശിച്ചു. എന്നാൽ കടുത്ത ആരാധകർ എന്തൊരു ഹോട്ടാണ് കാണാൻ എന്നൊക്കെ പുകഴ്ത്തി കമന്റുകൾ ഇട്ടിട്ടുമുണ്ട്. ബമ്പർ എന്ന തമിഴ് ചിത്രമാണ് ശിവാനിയുടെ അവസാനം പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ പൊതുവേ ഒരു ഗ്ലാമറസ് താരം തന്നെയാണ് ശിവാനി.